Image

പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണെന്നും ആ കളിക്ക് വേറെ ആളെ നോക്കണമെന്നും കെ സുരേന്ദ്രന്‍

Published on 24 June, 2018
പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണെന്നും ആ കളിക്ക് വേറെ ആളെ നോക്കണമെന്നും കെ സുരേന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണെന്നും ആ കളിക്ക് വേറെ ആളെ നോക്കണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഏറ്റവും കൂടുതല്‍ റേഷന്‍ കരിഞ്ചത്ത നടക്കുന്ന സംസ്ഥാനം കേരളമാണെന്നും ഭക്ഷ്യഭദ്രതാ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇതുവരെ കേരളം നടപ്പാക്കിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിലകുറഞ്ഞ പ്രചാരണം നടത്തുന്ന പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനില്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് പറയുന്നത് ബാലിശമാണെന്ന് പറഞ്ഞ സുരേന്ദ്രന്‍, കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടേയും ഒരു മാസത്തെ കണക്ക് വെളിപ്പെടുത്താന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രന്റെ വിമര്‍ശനം.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പിണറായി വിജയന്‍ മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണ്. ആ കളിക്ക് കൂട്ടുനില്‍ക്കാന്‍ വേറെ ആളെ നോക്കണം. കേരളത്തിന് അനുവദിക്കുന്ന അരിയും ഗോതമ്ബും അധികമാണ്. ഗുണഭോക്താക്കള്‍ക്ക് അത് മുഴുവന്‍ ലഭിക്കുന്നുമില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഷന്‍ കരിഞ്ചന്ത നടക്കുന്ന സംസ്ഥാനം കേരളമാണ്. ഭക്ഷ്യഭദ്രതാ നിയമം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇതുവരെ കേരളം നടപ്പാക്കിയിട്ടില്ല. റേഷന്‍ ഷാപ്പുകളിലെ കമ്ബ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടില്ല. താലൂക്ക് സപ്ലൈ ഓഫീസുകളിലെയും ഗതി ഇതു തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക