Image

കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ചിന്താഗതിയുടെ പ്രശ്‌നമാണെന്ന് രാജഗോപാല്‍

Published on 24 June, 2018
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ചിന്താഗതിയുടെ പ്രശ്‌നമാണെന്ന് രാജഗോപാല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍.കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ചിന്താഗതിയുടെ പ്രശ്‌നമാണെന്ന് രാജഗോപാല്‍ ആരോപിച്ചു.
നരേന്ദ്രമോദിയെ നേരിട്ട് കാണാന്‍ അനുമതി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞദിവസം പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തിനെതിരായ പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പിണറായി അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് രാജഗോപാല്‍ പ്രതികരിച്ചത്.
ഓരോ തവണ പാര്‍ട്ടി മീറ്റിങ്ങിന് ഡല്‍ഹിയിലെത്തുമ്‌ബോഴും പ്രധാനമന്ത്രിയെ കാണണമെന്ന് പിണറായി വാശിപിടിക്കുന്നത് ശരിയല്ലെന്ന് ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു. മോദി വളരെ തിരക്കുള്ള വ്യക്തിയാണെന്ന് പിണറായി മനസ്സിലാക്കുന്നില്ല. തന്റെ ക്യാബിനെറ്റ് മന്ത്രിമാരില്‍ മോദിക്ക് പൂര്‍ണവിശ്വാസമുണ്ട്. വകുപ്പ് മന്ത്രിയുമായി പിണറായിക്ക് നേരിട്ട് സംസാരിക്കാമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക