Image

അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തു

Published on 24 June, 2018
അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തു
കൊച്ചി: 'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. സെക്രട്ടറി ഇടവേള ബാബുവാണ് പുതിയ ജനറല്‍ സെക്രട്ടറി. മുകേഷ്, ഗണേഷ്‌കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് (സെക്രട്ടറി), ജഗദീഷ് (ട്രഷറര്‍) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികള്‍.

കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.
17 വര്‍ഷം പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഒഴിയുന്നതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നത്.

'വിമന്‍ ഇന്‍ സിനിമ കലക്ടീവി'ന്റെ (ഡബ്ല്യു.സി.സി) അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
മഞ്ജു വാര്യര്‍, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി എന്നിവരാണ് വാര്‍ഷിക ജനറല്‍ ബോഡിക്ക് എത്താതിരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക