Image

അമിത ഡോസില്‍ മയക്കുമരുന്ന് നല്‍കി; കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ കഠുവ പെണ്‍കുട്ടിയുടെ ശരീരം നിശ്ചലമായിരുന്നുവെന്ന് വിദഗ്ധര്‍

Published on 24 June, 2018
അമിത ഡോസില്‍ മയക്കുമരുന്ന് നല്‍കി; കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ കഠുവ പെണ്‍കുട്ടിയുടെ ശരീരം നിശ്ചലമായിരുന്നുവെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: കഠുവയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിക്ക് അമിതമായ തോതില്‍ മയക്ക്മരുന്ന് നല്‍കിയിരുന്നതായി വിദഗ്ധരുടെ നിഗമനം. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ അന്വേഷണസംഘം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. പ്രതികള്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്നുകള്‍ പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച് നല്‍കിയിരുന്നുവെന്നാണ പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. അതുമൂലം പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും വിദഗ്ദ്ധര്‍ അനുമാനിക്കുന്നു.

പ്രാദേശികമായി ലഭിക്കുന്ന മന്നാര്‍ എന്ന ലഹരിവസ്തുവാണ് പെണ്‍കുട്ടിക്ക് പ്രതികള്‍ നല്‍കിയത്. കഞ്ചാവ് പോലെയുള്ള ലഹരിവസ്തുവാണിത്. ഇതിനു പുറമേ മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എപിട്രില്‍ ഗുളികകളും നല്‍കി. ഡോസ് കൂടിയ ഈ ഗുളിക ഉള്ളില്‍ ചെന്നതുമൂലം പെണ്‍കുട്ടി അബോധാവസ്ഥയില്‍ ആയിരുന്നിരിക്കാമെന്ന് മെഡിക്കല്‍ സംഘം പറയുന്നു. വെറുംവയറ്റില്‍ ഇത്തരം ഗുളികകള്‍ അകത്തുചെന്നാലുള്ള അവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന െ്രെകംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിനുള്ള മറുപടിയിലാണ് വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക