Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 21, 200 രൂപ

Published on 27 March, 2012
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 21, 200 രൂപ
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. 240 രൂപ വര്‍ധിച്ച് പവന്‍ വില 21, 200 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 2,650 രൂപയെന്ന നിരക്കിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.

ഇന്നലെ സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക