Image

അബര്‍ഡീനില്‍ ഡോ. തോമസ് മോര്‍ തിമോത്തിയോസ് സപ്തതി ആഘോഷിച്ചു

Published on 24 June, 2018
അബര്‍ഡീനില്‍ ഡോ. തോമസ് മോര്‍ തിമോത്തിയോസ് സപ്തതി ആഘോഷിച്ചു

അബര്‍ഡീന്‍: സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ്പള്ളിയില്‍ ഡോ. തോമസ് മോര്‍ തിമോത്തിയോസിന്റെ സപ്തതി ആഘോഷിച്ചു.

ജൂണ്‍ 16ന് ഉച്ചകഴിഞ്ഞു 3.15ന് അബര്‍ഡീന്‍ എയര്‍ പോര്‍ട്ടില്‍ എത്തിചേര്‍ന്ന
ഡോ. തോമസ് മോര്‍ തിമോത്തിയോസിനെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. വൈകുന്നേരം 7ന് പള്ളിയില്‍ സ്വീകരണവും തുടര്‍ന്നു സന്ധ്യാ പ്രാര്‍ഥനയും വചന പ്രഘോഷണവും നടത്തി. തുടര്‍ന്നു ഡോ. തോമസ് മോര്‍ തിമോത്തിയോസിന്റെ 70ാം ജന്മദിനം 70 പേര്‍ക്കു മധുരം നല്‍കി ആഘോഷിച്ചു.

17ന് (ഞായര്‍) രാവിലെ 6.30 ന് അബര്‍ഡീന്‍ മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റസ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ പ്രഭാത നമസ്‌കാരവും തുടര്‍ന്നു ഡോ. തോമസ് മോര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, കൈമുത്ത് എന്നിവ നടന്നു.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ ഏഴിന്
പ്രഭാത നമസ്‌ക്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രതേക മധ്യസ്ഥ പ്രാര്‍ഥനയും കൈമുത്തും ഉണ്ടായിരിക്കും. ശനി വൈകുന്നേരം ആറിന് സണ്‍ഡേസ്‌കൂളും ഏഴിന് സന്ധ്യാ പ്രാര്‍ഥനയും 
ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ: എബിന്‍ മാര്‍ക്കോസ് (വികാരി) 07736547476, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോണ്‍ വര്‍ഗീസ് (ട്രഷറര്‍) 07737783234, 01224 467104.

പള്ളിയുടെ വിലാസം: St .Clements  Episcopal  Church , Mastrick Drive, AB 16  6 UF , Aberdeen , Scotland , UK .

റിപ്പോര്‍ട്ട്: രാജു വേലംകാലാ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക