Image

ടൊറൊന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ഉത്ഘാടനം ജൂണ്‍ 29 നു മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിക്കുന്നു

Published on 24 June, 2018
ടൊറൊന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ഉത്ഘാടനം ജൂണ്‍ 29 നു മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിക്കുന്നു
ടൊറോന്റോ : ഗ്രേറ്റ് ടൊറൊന്റോ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന മലയാളി കൂട്ടായ്മയായ ടൊറൊന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ഉത്ഘാടനം ജൂണ്‍ മാസം 29നു എറ്റോബികോകിലുള്ള റോസ് ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് മുന്‍ മന്ത്രിയും കടുത്തുരുത്തി എം .എല്‍ .എ യുമായ അഡ്വ. മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു . കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കുടിയേറിയ മലയാളികള്‍ക്ക് തങ്ങളുടെ പൈതൃകം കാത്തു സൂക്ഷിക്കുവാനുള്ള ഒരു വേദി ഒരുക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഥമ ലക്ഷ്യം.

അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സാംസ്കാരികവും കലാകായികപരവുമായ ഉന്നമനം ലക്ഷ്യം വച്ചു ആരംഭിച്ചിരിക്കുന്ന ഈ കൂട്ടായ്മ്മക്ക് ഇതിനോടകം വളരെ അധികം സ്വീകാര്യകതയാണ് ലഭിച്ചിരിക്കുന്നത് .ചിക്കാഗോ സോഷ്യല്‍ ക്ലബ്ബുമായി സഹകരിച്ചു വിവിധ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനും സംഘടനക്ക് കഴിഞ്ഞു .ഉത്ഘാടന കര്‍മത്തില്‍ കാനഡയിലെ പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്നതാണ് .പരിപാടികള്‍ക്ക് ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കലിനോടൊപ്പം സെക്രട്ടറി മോന്‍സി തോമസ് കുന്നുംപുറം ,വൈസ് പ്രസിഡന്റ് റിജോ മങ്ങാട്ട് ,ജോയിന്റ് സെക്രട്ടറി സിബിള്‍ സ്റ്റീഫന്‍ ,ട്രഷറര്‍ ഷിബു എബ്രഹാം ,പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്‌സായ ഷെല്ലി ജോയ് ,വരുണ്‍ രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക