Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി

Published on 25 June, 2018
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. ഞായറാഴ്ച രാത്രി അമേരിക്കയിലേക്ക് പോകാനെത്തിയ പുനലൂര്‍ സ്വദേശി ബിജു തോമസില്‍ നിന്നാണ് അഞ്ച് വെടിയുണ്ടകള്‍ സി.ഐ.എസ്.എഫ് കണ്ടെടുത്തത്.

പിതാവിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ടെന്ന് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമേരിക്കന്‍ പൗരത്വമുള്ള ബിജു അവിടെ അദ്ധ്യാപകനാണ് . പൊലീസ് കസ്റ്റഡിയിലെടുത്തയാളെ ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക