Image

സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതൃ-പിതൃ ദിനാഘോഷം സ്‌നേഹസാഗരമായി

ജോയിച്ചന്‍ പുതുക്കുളം Published on 01 July, 2011
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതൃ-പിതൃ ദിനാഘോഷം സ്‌നേഹസാഗരമായി
സൗത്ത്‌ ഫ്‌ളോറിഡ: മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ മാതൃ-പിതൃ ദിനാഘോഷം വര്‍ണ്ണവൈധ്യമായി ആഘോഷിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയിലെ പ്രമുഖ വൈദീകരിലൊരാളും മികച്ച പ്രഭാഷകനും സംഘാടകനുമായ റവ.ഫാ. പി.ജി. വര്‍ക്കി (കുറുപ്പംപടി സെന്റ്‌ മേരീസ്‌ പള്ളി മുന്‍ വികാരി) യുടെ സാന്നിധ്യവും നേതൃത്വവും ചടങ്ങുകളെ സ്‌നേഹസാഗരമാക്കി.

ഇടവക മാനേജിംഗ്‌ കമ്മിറ്റി അമ്മമാരെ ആദരിക്കുന്നതിനും, വിശുദ്ധ മാര്‍ത്തമറിയം സമാജം അംഗങ്ങള്‍ പിതാക്കന്മാരെ ആദരിക്കുന്നതിനും ക്രമീകരണങ്ങള്‍ ഒരുക്കി. വികാരി അച്ചന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന ചടങ്ങുകളില്‍ സിബി എല്‍ദോ (ഇടവക ട്രഷറര്‍), ജോളി പൈലി (വൈസ്‌ പ്രസിഡന്റ്‌) എന്നിവര്‍ പ്രസംഗിച്ചു. മാതാപിതാക്കളെ ഈശ്വരതുല്യരായി കരുതുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തില്‍ നിന്നും പ്രവാസി-പാശ്ചാത്യ സംസ്‌കാരത്തിലെത്തിയ ഓരോരുത്തരും ആത്മീയ ഭൗതീക മൂല്യശോഷണത്തില്‍ അകപ്പെടാതിരിക്കുന്നതിന്റെ തെളിവാണ്‌ അത്യുത്സാഹത്തോടെ നടത്തുന്ന ഈ ആഘോഷങ്ങളെന്ന്‌ ഫാ. പി.ജി. വര്‍ക്കി പ്രസ്‌താവിച്ചു. ആഘോഷങ്ങളുടെ വര്‍ണ്ണങ്ങള്‍ക്കപ്പുറം ശ്രേഷ്‌ഠമായ പൈതൃകത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുവാന്‍ ഇത്തരം കൂടിവരവുകള്‍ നമ്മുടെ ഭാവിതലമുറയ്‌ക്ക്‌ പ്രചോദനമാകട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ അധ്യക്ഷതവഹിച്ചുകൊണ്ട്‌ മുഖ്യസന്ദേശം നല്‍കുകയായിരുന്നു വികാരിയച്ചന്‍.

ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി പ്രമുഖ വ്യക്തികള്‍ ഉള്‍പ്പടെയുള്ള വന്‍ ശിഷ്യസമ്പത്തിന്‌ ഉടമയായ വന്ദ്യ പി.ജി. വര്‍ക്കി കശ്ശീശയുടെ സേവനം പുതിയ ഇടവകയുടെ ആത്മീയ വളര്‍ച്ചയ്‌ക്ക്‌ പുതു ഉന്മേഷം പകര്‍ന്ന്‌ നല്‍കിയെന്ന്‌ ഇടവകാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അച്ചനോടൊപ്പം സീനിയര്‍ അംഗങ്ങളായ വര്‍ഗീസ്‌ ഉലഹന്നാന്‍, തോമസ്‌ എന്നിവര്‍ ചേര്‍ന്ന്‌ കേക്ക്‌ മുറിച്ചു. വിതമ്മ ജോര്‍ജ്‌, ബസ്‌കിമോ മിസ്സിസ്‌ വര്‍ക്കി എന്നിവര്‍ സംയുക്തമായി മാതൃദിന കേക്ക്‌ മുറിച്ച്‌ മധുരം പങ്കിട്ടു. എല്ലാ അമ്മമാര്‍ക്കും സ്‌നേഹോപഹാരമായി റോസാ പൂക്കളും പ്രശംസാ ഫലകവും സമ്മാനിച്ചു. വ്യത്യസ്‌തങ്ങളായ കരകൗശല വസ്‌തുക്കളാണ്‌ പിതാക്കന്മാര്‍ക്ക്‌ നല്‍കിയത്‌. വനിതാ സമാജം അംഗങ്ങളായ ഷിജി തോമസ്‌, ഷേര്‍ളി തോമസ്‌ എന്നിവര്‍ ആഘോഷപരിപാടികള്‍ക്കുവേണ്ട ഒരുക്കങ്ങള്‍ നടത്തി.

സൗത്ത്‌ ഫ്‌ളോറിഡയില്‍ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സംഭാംഗങ്ങളുടെ പ്രാര്‍ത്ഥനാകേന്ദ്രമായി മാറിയിരിക്കുന്ന സെന്റ്‌ മേരീസ്‌ ഇടവകയുമായും റവ.ഫാ. പി.ജി. വര്‍ക്കി കശ്ശീശയുമായും ബന്ധപ്പെടേണ്ട വിലാസം: വെബ്‌സൈറ്റ്‌: www.st.maryssouthflorida.com ജിനോ കുര്യാക്കോസ്‌ (സെക്രട്ടറി) 954 937 5651, സിബി എല്‍ദോ (ട്രഷറര്‍) 954 319 5397, ബിജു ചെറിയാന്‍ (പി.ആര്‍.ഒ, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതൃ-പിതൃ ദിനാഘോഷം സ്‌നേഹസാഗരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക