Image

ഷുഹൈബ്‌ വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published on 25 June, 2018
ഷുഹൈബ്‌ വധം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി


തലശ്ശേരി: യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഷുഹൈബ്‌ കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. അഡീഷനല്‍ ജില്ല സെഷന്‍സ്‌ കോടതി (മൂന്ന്‌) തള്ളിയത്‌.
തില്ലങ്കേരി വഞ്ഞേരി എം.പി. ആകാശ്‌ (24), തില്ലങ്കേരി മുടക്കോഴി റിജിന്‍ രാജ്‌ (23), തില്ലങ്കേരി ആലയാട്‌ പി.പി. അന്‍വര്‍ സാദത്ത്‌ (24), മീത്തലെ പാലയോട്‌ കെ. അഖില്‍(24), തെരൂര്‍ പാലയോട്‌ ടി.കെ. അഷ്‌കര്‍ (25), മുഴക്കുന്ന്‌ സ്വദേശി കെ.വി. ജിതിന്‍ (26), തെരൂര്‍ പാലയോട്‌ സ്വദേശി കെ. സഞ്‌ജയ്‌ (24), കെ. രജത്‌ (22), കുമ്മാനം കെ.വി. സംഗീത്‌ (26) അടക്കമുള്ളവരാണ്‌ കേസിലെ പ്രതികള്‍.

കഴിഞ്ഞ ഫെബ്രുവരി 12ന്‌ രാത്രി 10.45നാണ്‌ മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബ്‌ കൊല്ലപ്പെട്ടത്‌. തെരൂരിലെ കടക്ക്‌ സമീപത്ത്‌ നില്‍ക്കുകയായിരുന്ന ഷുഹൈബിന്‌ നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക