Image

സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ പുതിയ കളികള്‍ പ്രവീണ്‍ തൊഗാഡിയയുടെ പുതിയ നീക്കങ്ങള്‍ നാടകമെന്നും വിലയിരുത്തല്‍

Published on 25 June, 2018
സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ പുതിയ കളികള്‍ പ്രവീണ്‍ തൊഗാഡിയയുടെ പുതിയ നീക്കങ്ങള്‍ നാടകമെന്നും വിലയിരുത്തല്‍
ഇന്ത്യന്‍ രാഷ്ട്രീയത്തെ അപ്പാടെ ഞെട്ടിച്ചുകൊണ്ടാണ് വിശ്വഹിന്ദുപരിഷത്തിന്‍റെ ദേശിയ അധ്യക്ഷനായിരുന്ന പ്രവീണ്‍ തൊഗാഡിയ സംഘപരിവാരത്തോട് പിരിയുന്നത്. വിശ്വഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ നിന്നും തൊഗാഡിയയെ ഒഴിവാക്കുകയും മോദിയുടെ ഇഷ്ടക്കാരനെ അവരോധിക്കുകയും ചെയ്തതോടെയാണ് ബിജെപിയോടും ആര്‍എസ്എസിനോടും ഇടഞ്ഞ് തൊഗാഡിയ കലാപക്കൊടി ഉയര്‍ത്തുന്നത്. പിന്നെ വിഎച്ച്പിയില്‍ നിന്ന് തന്നെ തൊഗാഡിയ പുറത്തേക്ക് വന്നു. ഇപ്പോള്‍ പുതിയ മത സംഘടനയായ രാജ്യാന്തര ഹിന്ദുപരിഷത്ത് (എഎച്ച്പി) സൃഷ്ടിച്ചിരിക്കുകയാണ് തൊഗാഡിയ. ധാരാളം അനുയായികള്‍ തൊഗാഡിയക്ക് പിന്തുണ അറിയിച്ച് പുതിയ സംഘടനയില്‍ ചേര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അയോധ്യ സന്ദര്‍ശിക്കുമെന്നും രാമക്ഷേത്രം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെടുന്നു. 
എന്നാല്‍ തൊഗാഡിയയുടെ പുത്തന്‍ നിലപാടുകള്‍ തീവ്ര ഹിന്ദുത്വം നടപ്പാക്കാനുള്ള ഒരു പുകമറ മാത്രമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എല്ലാം തൊഗാഡിയയുടെ നാടകമെന്ന് പറയപ്പെടുന്നു. 
പതിറ്റാണ്ടുകളായി തീവ്രഹിന്ദുത്വത്തിന്‍റെ കുന്തമുനയായിരുന്നു സംഘപരിവാരത്തിന് തൊഗാഡിയ. തൊഗാഡിയുടെ തീവ്രഹിന്ദുത്വ പ്രസംഗങ്ങള്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച സാഹചര്യങ്ങള്‍ നിരവധി. എന്നാലിപ്പോള്‍ തൊഗാഡിയയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്തെന്ന് ഇനിയും വ്യക്തമാകാന്‍ പോകുന്നതേയുള്ളു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക