Image

ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഊര്‍മ്മി ഉണ്ണി; താന്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി

Published on 25 June, 2018
ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഊര്‍മ്മി ഉണ്ണി; താന്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി
താരസംഘടനയായ അമ്മയിലേക്ക് ദിലിപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് നടി ഊര്‍മ്മിള ഉണ്ണിയെന്ന് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ച കേസില്‍ ക്രിമിനല്‍ നടപടി നേരിടുന്ന ദിലീപിനെ പുറത്താക്കിയപ്പോള്‍ മുതല്‍ അതിനെതിരെ അമ്മയിലെ ഒരു വിഭാഗം സജീവമായിരുന്നു. അവര്‍ നടത്തിയ അജണ്ടയായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുക എന്നത്. ഇതിന് മുന്നില്‍ നിന്നത് ഊര്‍മ്മിള ഉണ്ണി എന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നത്. 
എന്നാല്‍ ഈ വാര്‍ത്ത പാടെ നിഷേധിക്കുകയാണ് ഊര്‍മ്മി ഉണ്ണി. അമ്മയുടെ മീറ്റിംഗ് അവസാനിക്കാറായപ്പോള്‍ ഇനി എന്തെങ്കിലും കാര്യങ്ങള്‍ ബാക്കിയുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു. ആരെങ്കിലും ദിലീപിന്‍റെ കാര്യം ഉന്നയിക്കുമെന്ന് ഞാന്‍ കരുതി. ആരും ചോദിച്ചില്ല. അവസാനം ഞാന്‍ തന്നെ ആ വിഷയം ചോദിക്കാമെന്ന് കരുതി. ദിലീപിന്‍റെ കാര്യത്തില്‍ നമ്മുടെ സംഘടനയുടെ നിലപാട് എന്താണ് എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അത്ര മാത്രമാണ് ഞാന്‍ ചോദിച്ചത്. പക്ഷെ എല്ലാവരും കൈയ്യടിയോടെയാണ് ആ ചോദ്യം സ്വീകരിച്ചത്. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോ എന്ന ചോദ്യത്തിന് ആരും എതിര്‍പ്പും പറഞ്ഞില്ല. അങ്ങനെയാണ് വീണ്ടും ദിലീപ് അമ്മയിലേക്ക് എത്തുന്നതെന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നു. 
ഇവിടെ ഞാന്‍ ഒരു ചരടുവലിയും നടത്തിയിട്ടില്ല. എനിക്ക് അറിയേണ്ട ഒരു ചോദ്യം ചോദിച്ചു എന്നു മാത്രം... ഊര്‍മ്മിള ന്യായീകരിക്കുന്നു. 
എന്നാല്‍ ഒരു നടിയെക്കൊണ്ട് തന്നെ ദിലപിന്‍റെ കാര്യം ഉന്നയിപ്പിച്ച് ചര്‍ച്ച കൊണ്ടു വന്ന് ദിലീപിനെ തിരിച്ചെടുക്കുക എന്ന അജണ്ട നടപ്പിലാക്കിയത് ഇടവേള ബാബുവും സിദ്ധിഖും ചേര്‍ന്നാണെന്നാണ് പറയപ്പെടുന്നത്. 
എന്തായാലും പൃഥ്വിരാജ് അടക്കമുള്ള മുന്‍നിര താരങ്ങളും വുമണ്‍ ഇന്‍ സിനിമാ കളക്ടീവും  ഈ വിഷയത്തില്‍ പ്രതിഷേധിച്ച് തന്നെയാണ് മുമ്പോട്ടു നീങ്ങുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക