Image

ഫൊക്കാനാ കണ്‍വന്‍ഷനില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 25 June, 2018
ഫൊക്കാനാ കണ്‍വന്‍ഷനില്‍  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നു.
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ  വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍  കേരളത്തിന്റെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും  പങ്കെടുക്കുന്നു. ഇതോട് കേരളത്തിന്റെ മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പങ്കെടുക്കുന്ന അപൂര്‍വം ചില കണ്‍വന്‍ഷനുകളില്‍  ഒന്നായിത്തീരും ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍.

 ഫൊക്കാന കണ്‍വന്‍ഷനില്‍  പങ്കെടുക്കാന്‍ വേണ്ടിമാത്രമാണ് രമേശ് ചെന്നിത്തല അമേരിക്കയില്‍ എത്തുന്നത്. കെ .എസ്.യു.  വിലൂടെ  രാഷ്ട്രിയത്തില്‍ എത്തിയ രമേശ് ചെന്നിത്തല ഇന്ത്യയുടെ ദേശിയ രാഷ്ട്രീയത്തില്‍  നിറഞ്ഞുനിന്ന  വെക്തിത്വമാണ്. എന്‍.എസ്.യൂ വിന്റെ ദേശിയ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ദേശിയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണയക സ്വാധിനം വഹിച്ചു. കേരളത്തിന്റെ എം.എല്‍.എ, മന്ത്രി  എന്നീ  നിലകളില്‍ ശോഭിച്ച അദ്ദേഹം കേരളത്തിന്റെ  പ്രതിപക്ഷ നേതാവ് ആണ്.

 കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഫൊക്കാന കണ്‍വന്‍ഷനില്‍  പങ്കെടുക്കുന്നത് കണ്‍വന്‍ഷന്റെ  പ്രാധാന്യം മനസിലാക്കിയാണെന്നും പ്രവാസികളുടെ എക്കാലത്തെയും അഭിലാഷമായിരുന്ന  കേരള പ്രവാസി ട്രിബ്യുണല്‍ തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമാകാന്‍ ഈ കണ്‍വന്‍ഷനില്‍ കഴിയുമായിരിക്കുമെന്നും പ്രസിഡന്റ് തമ്പി ചാക്കോ ,സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,  ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍,  ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.
ഫൊക്കാനാ കണ്‍വന്‍ഷനില്‍  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക