Image

ഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാന

Published on 25 June, 2018
ഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാന
ചിക്കാഗോ: ഫോമാ ജൂണിയര്‍ കലാതിലകമായ റിയാന ഡാനിഷ് ഒരു പെട്ടി നിറയെ ട്രോഫികളുമായാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് മടങ്ങുന്നത്. മൊത്തം 15 ട്രോഫികള്‍. പിതാവ് ഡാനിഷ് തോമസിനും ലഭിച്ചു ഒരു ട്രോഫി. മലയാളി മന്നന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം.

മത്സരിച്ച ഏഴിനങ്ങളില്‍ ഒന്നാംസ്ഥാനവും, ഒരെണ്ണത്തില്‍ മൂന്നാംസ്ഥാനവുമാണ് ലഭിച്ചത്. കലാമത്സരത്തിനു പുറമെ ഷൈനിംഗ് സ്റ്റാര്‍ മത്സരത്തിലും റിയാന തന്നെ കലാതിലകം.

കലാമത്സരത്തില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം, വെസ്റ്റേണ്‍ സംഗീതം. സിനിമാറ്റിക് ഡാന്‍സ്, നാടോടിനൃത്തം, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്, മലയാളം പ്രസംഗം എന്നിവയില്‍ ഒന്നാംസ്ഥാനം. ഭരതനാട്യത്തില്‍ മൂന്നാംസ്ഥാനം.

ഷൈനിംഗ് സ്റ്റാര്‍ മത്സരത്തില്‍ ഫാന്‍സി ഡ്രസ്, നൊസ്റ്റാള്‍ജിക് മെമ്മറീസ്, കേരളത്തെപ്പറ്റിയുള്ള പ്രസംഗം തുടങ്ങിയവയിലൊക്കെ ഒന്നാമതെത്തി.

മൂന്നര വയസ്സുമുതല്‍ ഭരതനാട്യം പഠിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഐ.ടി. ഡയറക്ടറായ പിതാവ് ഡാനിഷ് തോമസും കലാകാരനാണ്. എം.ജി യൂണിവേഴ്സിറ്റിയില്‍ മിമിക്രിയിലും, ലളിതഗാനത്തിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കൈരളി ചാനലില്‍ കുറച്ചുകാലം അവതാരകനായിരുന്നു. മലയാളി മന്നന്‍ മത്സരത്തില്‍ ഡാനിഷിന്റെ തകര്‍പ്പന്‍ പ്രകടനം സദസ് കണ്ടതാണ്. കോട്ടയം അയര്‍ക്കുന്നം സ്വദേശി.

എറണാകുളം സ്വദേശി ഷെറിന്‍ ആണ് ഭാര്യ. ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നു. തനിക്ക് വലിയ കലാ പാരമ്പര്യമില്ലെന്നു ഷെറിന്‍.

ഏഴു വയസ്സുള്ള റിയാനയുടെ സഹോദരന്‍ റയന് ഒമ്പത് മാസം പ്രായം. 

ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് ട്രോഫി സമ്മാനിച്ചു.
യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍ സാബു സ്‌കറിയ ആയിരുന്നു എം.സി 
ഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാനഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാനഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാനഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാനഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാനഒരു പെട്ടി നിറയെ ട്രോഫികളുമായി ഫോമാ ജൂണിയര്‍ കലാതിലകം റിയാന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക