Image

ബിഗ്‌ബോസ് ഇനി പ്രേക്ഷകര്‍ക്ക് മുന്നില്‍

Published on 25 June, 2018
ബിഗ്‌ബോസ് ഇനി പ്രേക്ഷകര്‍ക്ക് മുന്നില്‍
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിച്ചു.

ജൂണ്‍ 24-നു നടന്ന പ്രൗഢഗംഭീരമായ ലോഞ്ചിംഗ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ബിഗ്‌ബോസിലെ 16 മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ്, ശ്രീലക്ഷ്മി ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, തരികിട സാബു, ഹിമ ശങ്കര്‍, പേളി മാണി, അര്‍ച്ചന സുശീലന്‍, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ദീപന്‍, ദിയ സന, മനോജ് വര്‍മ്മ, ബഷീര്‍, അരിസ്റ്റോ സുരേഷ്, ഡേവിഡ് ജോണ്‍ എന്നിവരാണ് ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്.

ബിഗ് ബോസ് ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30-നും ശനി, ഞായര്‍ ദീവസങ്ങളില്‍ രാത്രി 9 മണിക്കും സംപ്രേഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക