Image

ചംക്രമണ സംഗീതം (കവിത: ജയന്‍ വര്‍ഗീസ്)

Published on 25 June, 2018
ചംക്രമണ സംഗീതം (കവിത: ജയന്‍ വര്‍ഗീസ്)
സിംഹാസനങ്ങള്‍ ഞാന്‍
വെട്ടിപ്പിടിക്കുമായിരുന്നു ;
എന്നും അതിലിരിക്കാനെന്‍ നട്ടെല്ല്
വളയാതിരുന്നെങ്കില്‍ ?

കൊട്ടാരങ്ങള്‍ ഞാന്‍
കെട്ടിപ്പൊക്കുമായിരുന്നൂ ;
അതില്‍ പാര്‍ക്കുമെന്‍ കാല
മവസ്സാനിക്കാതിരുന്നെങ്കില്‍ ?

ആരുടെയാവകാശവും ഞാ
നപഹരിക്കുമായിരുന്നൂ ;
അതനുഭവിക്കാനെന്നുമെന്‍
സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ?

മിനുത്ത തൊലിയുടെ
കൊഴുത്ത മടക്കുകളില്‍
ഞാനെന്റെ സ്വപ്നം ഇറ്റിക്കുമായിരുന്നൂ ;
എന്നുമതതുപോലെ മിനുത്തിരുന്നെങ്കില്‍ ?

മണ്ണും, ജലവും, വായുവും, അഗ്‌നിയും
എന്റേതെന്നു ഞാന്‍ പറയുമായിരുന്നൂ ;
എന്നെന്നു, മവയോടൊപ്പം
ഞാനുണ്ടായിരുന്നെങ്കില്‍ ?

നിലാവും, നിഴലും, കാറ്റും, കുളിരും
എനിക്ക് വേണ്ടിയെന്നറിയുമായിരുന്നൂ ഞാന്‍ ;
എനിക്ക് ശേഷവുമവക
ളില്ലായിരുന്നെങ്കില്‍ ?

എനിക്ക് വേണ്ടി മാത്ര
മൊന്നുമില്ലെന്നറിയുന്നു ഞാന്‍ !
അവയ്ക്കു വേണ്ടിയുള്ളതാണ്,
ഞാനെന്ന പോലെ ?

എന്റെ ബുദ്ധി, സ്വത്തു, ശക്തി
യെല്ലാം ഞാന്‍ തരാം ;
എന്റെ നരയും, ജരയുമൊന്നു
തിരിച്ചെടുക്കുകില്‍ ?

എന്റേതെന്നു നിങ്ങള്‍ പറയുന്ന
തെന്തും ഞാന്‍ തരാം ;
എന്റെയായുഷ്ക്കാല, മൊരു ചാണ്‍
നീട്ടിത്തരുമെങ്കില്‍ ?

വിതച്ച വിത്തില്‍ നിന്നുമത്രേ
മുളച്ചു വന്നൂ ഞാന്‍ !
വിതയ്ക്കയാണ്, നശിച്ചു വീണ്ടും
മുളച്ചുയര്‍ന്നിടാന്‍ ?

ഉദിക്കയാണ് കാലം നാളെ
യുയര്‍ന്നു പൊങ്ങിടാന്‍ ;
ഇരുട്ടിനെന്തു സ്ഥാനം മണ്ണില്‍
മരിക്കയല്ലാതെ ....??
Join WhatsApp News
Jack Daniel 2018-06-26 00:17:46
നട്ടെല്ലില്ലാതെ 
സിംഹാസനങ്ങൾ 
പിടിക്കാൻ 
ട്രംപ് യുണിവേസിറ്റിയിൽ ചേരുക 
സ്വന്തമായി ഒരു 
ചാരിറ്റി ഫൌണ്ടേഷൻ ഉണ്ടാക്കി 
അതിൽ നിന്ന് ട്യൂഷൻ കൊടുക്കുക 
തട്ടിപ്പ് വെട്ടിപ്പ് ബങ്കറുപ്സി 
ഇവയിലൂടെ നിനക്കും 
ടവർ പണിയാം 
നീ മരിച്ചാലും അത് 
തല ഉയർത്തി നിൽക്കും 
സോഷ്യൽ സെക്യൂരിറ്റി 
മേടിക്കേഡ് ഇതെല്ലം 
വെട്ടി ചുരുക്കി 
നിരാശ്രയന്റെ അവകാശങ്ങൾ 
വെട്ടി ചുരുക്കി 
പിടിച്ചു പറിച്ച് 
നിന്റ പള്ള വീർപ്പിക്കുക 
പിന്നെ നിന്റെ സന്താനങ്ങളുടെ 
നിറഞ്ഞ വയറ്റിൽ അടിച്ചു കേറ്റുക 
അവർ ശർദ്ദിക്കും വരെ 
നിന്റെ ജരയും നരയും ഞാൻ 
എടുക്കാം എന്റെ പേരാണ് 
'ജസ്റ്റ് ഫോർ മെൻ "
അഞ്ചുമിനിറ് തലയിൽ 
പുരട്ടി ഇരുന്നു 
നല്ല തണുത്ത വെള്ളത്തിൽ 
തല കഴുകുക 
തല കറുക്കയും 
ബുദ്ധി നേരെയാവുകയും ചെയ്യും 
ചിലപ്പോൾ വിമർശകർ 
ചൊറിയുന്നതുപോലെ 
ചൊറിഞ്ഞെന്നിരിക്കും 
വെറുതെ വിടുക 
ചൊറിയരുത്ചൊ. റിഞ്ഞാൽ 
ചൊറിച്ചിൽ കൂടുകയുള്ളു 
നിന്റേതെന്ന്  പറയാൻ 
നീ ഒന്നും കൊണ്ടുവന്നില്ലല്ലോ 
നൂല് ബന്ധം ഇല്ലാതെ വന്നു 
അതുപോലെ പൊയ്ക്കൊള്ളുക 
നിന്നെ തിന്നുവാൻ 
പുഴുക്കൾ വാ പൊളിച്ചിരിക്കുന്നു 
നീ തിന്നതും കുടിച്ചതും വെറുതെ 
അവയെല്ലാം പുഴുക്കൾക്ക്
നിന്റെ അന്ത്യം കെടാത്ത 
അഗ്നിയിലും 
ചാകാത്ത പുഴുക്കളിലും 
 
Johnny Walker 2018-06-26 12:28:44
കണ്ടമാനം അടിച്ചു കേറ്റിയിട്ടാണല്ലോ  ജാക്കെ നീ ഇത് എഴുതിയത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക