Image

അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി ആഷിഖ്‌ അബു

Published on 25 June, 2018
അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി  ആഷിഖ്‌ അബു

താരസംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ്‌ അബു. മരണം വരെ അമ്മയുടെ പടിക്ക്‌ പുറത്തായിരുന്ന നടന്‍ തിലകന്റെ ചിത്രം ഫെയ്‌സ്‌ബുക്കില്‍ ഷെയര്‍ ചെയ്‌ത്‌ കൊണ്ടാണ്‌ ആഷിഖ്‌ അബുവിന്റെ വിമര്‍ശനം.

ക്രിമിനല്‍ കേസില്‍ പ്രതി അല്ലാതിരുന്നിട്ടും സിനിമാ തമ്പുരാക്കന്മാര്‍ പടിക്ക്‌ പുറത്ത്‌ നിര്‍ത്തിയിരുന്ന തിലകന്‍ ചേട്ടനോട്‌ അമ്മ മാപ്പ്‌ പറയുമായിരിക്കുമല്ലേ എന്ന ചോദ്യമാണ്‌ ആഷിഖ്‌ അബു ഉന്നയിക്കുന്നത്‌.

നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ വീണ്ടും അമ്മയില്‍ എത്തിക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി യോഗവും എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയും തീരുമാനിച്ച സാഹചര്യത്തിലാണ്‌ ആഷിഖ്‌ അബുവിന്റെ വിമര്‍ശനം.

സിനിമയിലെ സ്‌ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി അമ്മയുടെ തീരുമാനത്തെ അപലപിച്ചതിന്‌ തൊട്ടു പിന്നാലെയാണ്‌ ആഷിഖ്‌ അബുവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റും എത്തിയിരിക്കുന്നത്‌.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരും വന്നതിന്‌ പിന്നാലെ നടനെതിരെ ശക്തമായ നിലപാടാണ്‌ ആഷിഖ്‌ അബു ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക