Image

ഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പി

Published on 25 June, 2018
ഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പി
ചിക്കാഗൊ: ഇന്ത്യ എന്ന പേര് സഹസ്രാബ്ദങ്ങളായി ലോകത്ത് പ്രത്യേക ബ്രാന്‍ഡ് ആയി നില കൊണ്ടതാണെന്ന് ശശി തരൂര്‍ എം.പി. ഈ ബ്രാന്‍ഡ് നെയിം തുടരാനാണു ഇന്ത്യ എന്ന പേരു സ്വീകരിക്കാന്‍ നെഹ്രു താല്പര്യം കാട്ടിയത്. എന്നാല്‍ ഇപ്പോഴത് ഭാരതം എന്നാക്കാന്‍ നീക്കം നടക്കുന്നു-ഫോമാ കണ്‍ വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കോണ്ട് അദ്ധേഹം പറഞ്ഞു.

ഇത്രയധികം മലയാളികളെ കാണുമ്പോള്‍ കേരളത്തിലെത്തിയ പ്രതീതി തോന്നുന്നു. ഫോമയുടെ വിജയം അതിശയകരം തന്നെ. ഗള്‍ഫില്‍ ഒരു രാജ്യത്ത് 106 അസോസിയേഷനുള്ളതില്‍ 93-ഉം മലയാളി അസോസിയേഷനാണു. ഒരു മലയാളി മാത്രമേയുള്ളുവെങ്കില്‍ അയാള്‍ കവിയാണ്. മൂന്ന് പേര്‍ ചേര്‍ന്നാല്‍ ഒരു അസോസിയേഷനായി. നാലു പേരാകുമ്പോള്‍ രണ്ട് അസൊസിയേഷന്‍ ഉണ്ടാകും.

കേരളത്തില്‍ മലയാളി ഊര്‍ജസ്വലരല്ലെങ്കിലും പുറത്ത് അങ്ങനെയല്ല. ആഗോള ചിന്തയുള്ള മലയാളി ശരിക്കുമൊരു ഇന്ത്യാക്കാരനായി പെരുമാറുന്നു. ടൂറിസ്റ്റുകളോട് നാം ഇന്‍ ക്രെഡിബിള്‍ (അവിശ്വസനീയമായ) ഇന്ത്യയെപ്പറ്റി പറയുന്നു. അതിനു പകരം ക്രെഡിബിള്‍ ഇന്ത്യയെപറ്റി (വിശ്വസനീയമായ) ഇന്ത്യയെപ്പറ്റി പറയണം.

അമേരിക്കയുമായി കേരളത്തെ താരതമ്യപ്പെടുത്താനാവില്ല. ഇവിടെ ശരാശരി വാര്‍ഷിക വരുമാനം 24000 ഡോളര്‍ ആയിരിക്കുമ്പോള്‍ കേരളത്തില്‍ 1300 ഡോളറേയുള്ളു. പക്ഷെ കുറഞ്ഞ വരുമാനത്തിലും അമേരിക്കക്കു തുല്യമായ പല നേട്ടങ്ങള്‍ നാം കൈവരിച്ചു. ഇവിടെ ശരാശരി ആയുസ് 76 വയസാണെങ്കില്‍ കേരളത്തില്‍ അത് 71. ഇവിടെ 1000 പുരുഷന്മാര്‍ക്ക് 1034 സ്ത്രീകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ 1084. ഇന്ത്യ മൊത്തം നോക്കിയാല്‍ 936 സ്ത്രീകള്‍ മാത്രമേയുള്ളു.

ഇന്ത്യയിലെ ഏറ്റവും മികച്ച കുറഞ്ഞ കൂലി കേരളത്തിലാണ്. ജാതി മത വിവേചനവും ഏറ്റവും കുറവ്. എല്ലാ മതത്തിന്റെയും പ്രാതിനിധ്യവുമുണ്ട്.
കെ.ആര്‍. നാരായണനു ദളിതനെന്ന നിലയില്‍ പല വിധ വിവേചനവും നേരിടേണ്ടി വന്നു അക്കാലത്ത്. എന്നാലും അതിനെ അതിജീവിക്കാനുള്ള സാഹചര്യങ്ങള്‍ കേരളം നല്കി.

റൊം, ചൈന, അറബികള്‍ തുടങ്ങിയവരുമായുള്ള സംസര്‍ഗം നമ്മുടെ ചിന്താഗതിയെ രൂപപ്പെടുത്തി. എല്ലാത്തിനെയും നാം സ്വാഗതം ചെയ്തു. കേരളത്തില്‍ മാത്രമാണു യഹൂദര്‍ പീഡിപ്പിക്കപ്പെടാതിരുന്നത്.
ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം കേരളത്തിലെത്തി. പ്രവാചകന്റെ കാലത്തു തന്നെ ഇസ്ലാം മതവും. ഹിന്ദുമതത്തെ നവീകരിച്ചത് ശങ്കരാചാര്യരായിരുന്നു. അതു പോലെ ആയുര്‍വേദവും കളരി അഭ്യാസവുമൊക്കെ നമ്മുടെ സംഭാവനയാണ്.

നാം എല്ലാവരും ഒന്നിച്ചു താമസിക്കുമ്പോഴാണു കേരളം ഉണ്ടാകുന്നത്.
പക്ഷെ കേളത്തില്‍ ഒരു ബിസിനസ് തുടങ്ങാന്‍ അനുമതിക്ക് 224 ദിവസമെടുക്കും. അഖിലേന്താ തലത്തില്‍ 180 ദിവസം മതി. അമേരിക്കയില്‍ 24 ദിവസം.

പ്രാസികളുടെ പണം വന്നില്ലെങ്കില്‍ കേരളം തകരുമെന്നതാണു സ്ഥിതി. ഇന്ത്യയില്‍ മൊത്തം തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 7.4 ശതമാനം.

കേരളത്തില്‍ ഒരു ബി.എം.ഡബ്ലിയു. പ്ലാന്റിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചതാണ്. ഫാക്ടറി അധിക്രുതര്‍ വരുമ്പോള്‍ റോഡില്‍ ഒറ്റ വാഹനമില്ല. പ്ലാന്റ് പിന്നെ തമിഴ്‌നാടിനു പോയി.

ഈ സ്ഥിതി മാറേണ്ടതുണ്ട്. സമരത്തിലൂടെ മാത്രമല്ല വിജയം നേടേണ്ടത്. സമരമൊന്നും നേരിടാതെ ആന്റണി പ്രിന്‍സ് കൊച്ചിയില്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നത് നല്ല ഉദാഹരണം.

നിങ്ങളുടെ വിജയം കേരളത്തിന്റെ വിജയകട്ടെ എന്നും തരൂര്‍ ആശംസിച്ചു
ഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പിഇന്ത്യ എന്നത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബ്രാന്‍ഡ് നെയിം: ശശി തരൂര്‍ എം.പി
Join WhatsApp News
ഡോ.ശശിധരൻ 2018-06-25 15:43:31

രാഷ്ട്രീയ നേതാക്കന്മാരും ,നിയമനിർമ്മാതാക്കളും , സാഹിത്യകാരന്മാരും നിയമപരമായ കാര്യങ്ങളും നയപരമായ കാര്യങ്ങളും സമൂഹത്തോട് വിളിച്ചു പറയുന്നതിന് മുൻപായി പഠിച്ചു മാത്രം പ്രതികരിക്കുന്ന ഒരു സ്വഭാവം സ്വരൂപിക്കേണ്ടതുണ്ട് .ശ്രീ ശശിതരൂർ നമ്മുടെ രാജ്യത്തിൻറെ മഹത്വവും ,പരിപാവനതയും  പുഷ്ടിപ്പെടുത്താൻ അൽപ്പം കൂടി പ്രതികരണങ്ങളിൽ വിവേകമുള്ള വ്യക്തിത്വത്തെ വളർത്തിയെടുക്കേണ്ടതിന്റെ അനിവാര്യത അടയാളപ്പെടുത്തേണ്ടതുണ്ട് .ജവഹർലാൽ നെഹ്രുവും ,മഹാത്മാഗാന്ധിയും പ്രസംഗിക്കുമ്പോൾ പ്രായേണ  ഭാരതജനത എന്നാണ്‌  ഏറ്റുവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്ഭാരതത്തിലെ ഏറ്റവും പ്രശസ്തിയാര്ജിച്ച  ഭാരതരത്ന അവാർഡ് ( ഇന്ത്യരത്ന അവാർഡല്ല  )  ജവാഹർലാൽ നെഹ്‌റു ഏറ്റുവാങ്ങിയതിന്‌ ശേഷമുളള (ജൂലായ് പതിനഞ്ച്‌ ,ആയിരത്തിത്തൊള്ളായിരത്തി അമ്പത്തഞ്ച്)പൂർണമായും അതിമനോഹരമായ  ആർജ്ജവത്തോടുകൂടിയ പ്രസംഗം നന്നായി വിലയിരുത്തേണ്ടതാണ്

അഗാധവും ,അനാദിയും ,അനന്തവുമായ  വേദസംസ്കാരത്തിൽ  ഒരു സാഹചര്യത്തിലും ഇന്ത്യ എന്ന ശബ്ദം ഉപയോഗിച്ചിട്ടില്ല .ഭാരതം എന്നാണ്  ലിഖിതം ചെയ്തിരിക്കുന്നത്.ഇന്ത്യ എന്ന ശബ്ദവും അതിസുന്ദരം തന്നെയാണെങ്കിലും ഭാരതം എന്ന ശബ്ദമാണ് സാഹിത്യസുന്ദരം  എന്നതിൽ യാതൊരു ശങ്കയുമില്ലഭാരതത്തിന് തനതായ സംസ്ക്കാരമുണ്ട് .ബ്രാൻഡ് സംസംസ്ക്കാരം വ്യവഹാര സംസ്ക്കാരം മാത്രം .

(ഡോ.ശശിധരൻ)

Ninan Mathulla 2018-06-25 18:52:01

Dr. Sasidharan’s opinion on India is not from an informed mind. In the past I have noticed some of his comments appearing to be of the agenda of Hindu fundamentalists. The name India is from the name ‘Sindhu River’ on the bank of which the ancient Indian civilization which was a Dravidian civilization was established. From Sindu came Hindu, and Aryans were also called after the place name although they were a different culture.  In Bible it is called as ‘Hindu desham in the Book of Esther’ for the Aryans and Dravidians who lived there. This situation we can see all over the world. The country is usually named after the original inhabitants of the country. The word ‘Arsha’ is from the word ‘Aryans’ as it became ‘Arsha’ in usage. The word ‘Bharatham’ also is from Aryan culture after ‘Bharathan’ one of the Aryan patriarchs. (son of Sakunthala, daughter of Viswamithran and Meneka). So selection of India instead of ‘Bharatham’ was very appropriate and thought out decision by our founding fathers to be more inclusive of all the cultures of India at present. South India was never part of ‘Arsha Bharatham’ as it was a different culture and ruled by independent kings before independence. So it is mot appropriate to use the word India instead of Bharatham to be inclusive of all. BJP/RSS agenda is there to change the name to ‘Bharatham’ to which many south Indians can not identify as one or inclusive of them.

Mathew V. Zacharia. NewYorker 2018-06-29 17:36:26
Dr.Sasidaran: For your information in the book of Esther from the Holy Bible, Chapter 1: 1 “ Now it came to pass in the days of Ahasuerus, which reigned , from INDIA even unto ETHOPIA, over an hundred and seven and and twenty provinces “. Book of Esther is a history during the Medo-Persiian empire.
Mathew V. Zacharia. New Yorker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക