Image

അമ്മ പൊട്ടിത്തെറിയിലേക്ക്; സംഘടന പിളര്‍ന്നേക്കും

Published on 25 June, 2018
അമ്മ പൊട്ടിത്തെറിയിലേക്ക്; സംഘടന പിളര്‍ന്നേക്കും
ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ചലച്ചിത്ര സംഘടനയായ അമ്മ വന്‍ പൊട്ടിത്തെറിയിലേക്ക്. 

സംഘടന പിളര്‍പ്പ് നേരിടേണ്ടി വരുമെന്നാണ് ഇപ്പോഴുള്ള സൂചനകള്‍. മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്ന കഴിഞ്ഞ ദിവസത്തെ അമ്മയുടെ മീറ്റിംഗുകളില്‍ പങ്കാളിത്തം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് വിഷയത്തില്‍ എതിര്‍പ്പുള്ളവരെല്ലാം തന്നെ വിട്ടു നിന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും പ്രധാനം പൃഥ്വിരാജ് തന്നെയാണ്. എന്നാല്‍ പൃഥ്വിക്കൊപ്പം പരസ്യമായി രംഗത്ത് വരാന്‍ നടന്‍മാര്‍ തയാറല്ല. 

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ നടിമാര്‍ പൃഥ്വി ആവശ്യപ്പെട്ടാല്‍ പരസ്യ പിന്തുണ അറിയിക്കാന്‍ തയാറാണ്. ഇതിനിടയില്‍ മലയാള സിനിമയിലെ കൊച്ചി ന്യൂജെന്‍ സംവിധായകരുടെ നേതൃത്വത്തില്‍ അമ്മയെ പിളര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ മുന്‍നിര്‍ത്തി അമ്മയെ പിളര്‍ത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. പൃഥ്വിരാജ് പരസ്യമായ എതിര്‍പ്പുമായി രംഗത്ത് വരാന്‍ തയാറെങ്കില്‍ തങ്ങളോടൊപ്പമുള്ള താരങ്ങളെക്കൊണ്ട് ഐക്യദാര്‍ഡ്യം പ്രഖ്യാപിപ്പിക്കാനും ഇവര്‍ തയാറായി കഴിഞ്ഞു. 

എന്നാല്‍ അമ്മയുടെ മീറ്റിംഗ് ബഹിഷ്കരിച്ചുവെങ്കിലും എതിര്‍പ്പുമായി എത്രത്തോളം മുന്നോട്ടു പോകുമെന്ന കാര്യത്തില് പൃഥ്വി ഇതുവരെയും മനസ് തുറന്നിട്ടില്ല. അതേ സമയം അമ്മയുമായി സഹകരിച്ചിരുന്ന മുതിര്‍ന്ന താരം രഞ്ജിനിയും ഇപ്പോള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നു. അമ്മ എന്ന പവിത്രമായ വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് രഞ്ജിനി പറഞ്ഞത്. ദിലീപിനെ തിരിച്ചെടുക്കുമ്പോള്‍ നമ്മുടെ സഹോദിക്കുള്ള നീതി എവിടെയാണെന്നും രഞ്ജിനി ചോദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക