Image

തല്ലുകേസ് പരാതി പിന്‍വലിക്കാന്‍ പ്രേരിപ്പിച്ച പോലീസ് മാതൃക: പരിഹാസവുമായി ജോയ് മാത്യു

Published on 25 June, 2018
തല്ലുകേസ് പരാതി പിന്‍വലിക്കാന്‍ പ്രേരിപ്പിച്ച പോലീസ് മാതൃക: പരിഹാസവുമായി ജോയ് മാത്യു
കോഴിക്കോട്:  തല്ലുകേസില്‍ മകനെ തല്ലിയത് കണ്ടു ഹൃദയം നുറുങ്ങിയ ഒരമ്മയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാനും തെറ്റുകാരനെന്നു ആരോപിക്കപ്പെട്ട പാവം എം എല്‍ എ ക്കെതിയുള്ള പരാതി പിന്‍വലിക്കാനും അതിന്  മകനെയും അമ്മയെയും പ്രേരിപ്പിക്കാനും മുന്‍കൈയെടുത്ത കേരളാപോലീസിന്റ മാതൃകാപരമായ പ്രവര്‍ത്തനം ശ്ലാഘനീയം തന്നെയെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു.

ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളുടെ തല്ലുകൊണ്ടു എന്ന് പരാതിപ്പെട്ട പോലീസുകാരന്‍ ഗവാസ്‌കറുടെ കാര്യത്തിലും കേരളാപോലീസ് ഇങ്ങിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വെയ്സ്റ്റുകള്‍ക്കു വേണ്ടിയുള്ള വെയിസ്‌റ് ആണത്. പൊലീസിലെ വിപ്ലവകരമായ ഇത്തരം അഴിച്ചുപണിയിലൂടെയാണ് കേരളത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ ലോകത്തിനുതന്നെ മാതൃകയാകുന്നതെന്നും അദ്ദേഹം കുറിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക