Image

തീവ്രഹിന്ദുകാര്‍ഡിറക്കി സംഘപരിവാര്‍ കളി തുടങ്ങി; യുപിയില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണം

Published on 25 June, 2018
തീവ്രഹിന്ദുകാര്‍ഡിറക്കി സംഘപരിവാര്‍ കളി തുടങ്ങി; യുപിയില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണം
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രഹിന്ദു കാര്‍ഡിറക്കി സംഘപരിവാര്‍ കളി തുടങ്ങി. പതിവ് പോലെ യുപിയില്‍ നിന്നാണ് തീവ്രവര്‍ഗീയതയുടെ കളിക്ക് വിസില്‍ ഉയരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് അയോധ്യയിലെ സംഘപരിവാര്‍ നേതാവ് രാം വിലാസ് വേദാന്തി പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ആദിത്യനാഥ് പങ്കെടുത്ത വേദിയിലായിരുന്നു പ്രഖ്യാപനം. കോടതി ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയാല്‍ നന്ന്. ഇല്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കുമെന്നും വേദാന്തി പറയുന്നു. ഹിന്ദുവിന്‍റെ ആവശ്യമാണ് രാമക്ഷേത്ര നിര്‍മ്മാണമെന്നും അവിടെ ക്ഷേത്രം ഉയരുമെന്നും വേദാന്തിയുടെ പ്രസംഗത്തില്‍ പറയുന്നു. ബിജെപിയുടെ ടിക്കറ്റില്‍ ലോക്സഭാ എം.പിയായ ഹിന്ദു നേതാവാണ് വേദാന്തി. യുപി മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ അടുത്ത സുഹൃത്തും അയോധ്യപ്രക്ഷോഭത്തിന്‍റെ മുന്‍നിരക്കാരനുമാണ്. 
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം ഭയക്കുന്നത് ഉത്തര്‍പ്രദേശിനെയാണ്. അവിടെ എസ്പി - ബിഎസ്പി സഖ്യം രൂപപ്പെട്ടത് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അവര്‍ ഭയക്കുന്നുമുണ്ട്. രാജ്യമെങ്ങും കോണ്‍ഗ്രസ് മുന്നണിബന്ധങ്ങള്‍ ശക്തമാക്കുന്നതും ബിജെപിയെ ആശങ്കപ്പെടുത്തുന്നു. ഈ സമയം തീവ്രഹിന്ദുകാര്‍ഡ് ഇറക്കുക എന്ന ആശയം നടപ്പിലാക്കപ്പെടുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍
ഇതേ സമയം സംഘപരിവാരില്‍ നിന്നും തെറ്റിപ്പിരിഞ്ഞ പ്രവീണ്‍ തൊഗാഡിയയും അടുത്ത ദിവസം അയോധ്യയില്‍ എത്തുന്നുണ്ട്. എത്രയും വേഗം ക്ഷേത്രനിര്‍മ്മാണം വേണമെന്നതാണ് തൊഗാഡിയയുടെയും ആവശ്യം. ഇതിനായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്നും തൊഗാഡിയ അറിയിച്ചു കഴിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക