Image

എന്തിന് ദിലീപിനെ തിരികെ കൊണ്ടുവന്നു രഞ്ജിനി ചോദിക്കുന്നു

Published on 25 June, 2018
എന്തിന് ദിലീപിനെ തിരികെ കൊണ്ടുവന്നു രഞ്ജിനി ചോദിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി രഞ്ജിനി. സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു.

രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം അസോസിയേഷന്‍ ഓഫ് മലയാളം സിനിമാ ആര്‍ട്ടിസ്റ്റ്, 'അമ്മ' എന്ന ചുരുക്കപ്പേര് മാറ്റേണ്ട സമയമാണിത്. ഇത് സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിനുള്ള ഒരു തെളിവാണിത്. കേസ് നടന്നു കൊണ്ടിരിക്കെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന്? അമ്മയുടെ നിലപാട് കാണുമ്പോള്‍ അഭിനേതാക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിതെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സഹോദരിക്ക് നീതിയെവിടെ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക