Image

സുധീരനെതിരേ പൊട്ടിത്തെറിച്ച് മാണി; പാര്‍ട്ടി നിലപാടല്ലെന്ന് എം.എം ഹസന്‍

Published on 25 June, 2018
സുധീരനെതിരേ പൊട്ടിത്തെറിച്ച് മാണി; പാര്‍ട്ടി നിലപാടല്ലെന്ന് എം.എം ഹസന്‍
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി പരസ്യ ഏറ്റുമുട്ടലിലേര്‍പ്പെട്ട മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരേ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. യോഗത്തില്‍ സുധീരന്‍ പങ്കെടുത്തില്ലെങ്കിലും കെ.എം മാണിയടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ പൊട്ടിത്തെറിച്ച് കൊണ്ടാണ് വി.എം സുധീരനെതിരേ പ്രതികരിച്ചത്.  വി.എം സുധീരന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ വ്യക്തമാക്കി.

പാര്‍ട്ടി നിലപാട് താന്‍ പറഞ്ഞിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു. എന്നാല്‍ തന്നെ സുധീരന്‍ ഒരു ചാഞ്ചാട്ടക്കാരനായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്നും സുധീരന്‍ യോഗത്തിന് വന്നിരുന്നുവെങ്കില്‍ താന്‍ ഇത് മുഖത്ത് നോക്കി ചോദിക്കുമായിരുന്നുവെന്നും കെ.എം മാണി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യു.ഡി.എഫ് യോഗം ചേര്‍ന്നതെങ്കിലും സുധീരനെതിരേയുള്ള വിമര്‍ശനം മാത്രമായി യോഗം അവസാനിച്ചു. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നം ചെങ്ങന്നൂര്‍ സീറ്റിന് പുറമെ രാജ്യസഭാ സീറ്റ് കൂടി നഷ്ടപ്പെട്ടതിലുളള വിഷമമാണ് വിമര്‍ശനമായി ഉയര്‍ന്ന് വന്നതെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.  അടുത്തമാസം  ആദ്യം വീണ്ടും യു.ഡി.എഫ് യോഗം ചേരും. ഇതിന് മുമ്പ് കോണ്‍ഗ്രസിന്റെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക