Image

റഷ്യയെ തകര്‍ത്ത് യുറഗ്വായ് ഗ്രൂപ്പ് ജേതാക്കള്‍ (3-0)

Published on 25 June, 2018
റഷ്യയെ തകര്‍ത്ത് യുറഗ്വായ് ഗ്രൂപ്പ് ജേതാക്കള്‍ (3-0)

സമാറ: സൗദിയെയും ഈജിപ്തിനെയും നാണംകെടുത്തിയ ആതിഥേയര്‍ ഒടുവില്‍ യുറഗ്വായുടെ കാല്‍ക്കരുത്ത് അറിഞ്ഞു. ലോകകപ്പ് ഫുട്‌ബോളില്‍ സ്വപ്നതുല്ല്യമായ കുതിപ്പ് നടത്തിക്‌കൊണ്ടിരുന്ന റഷ്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ യുറഗ്വായോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ആതിഥേയരുടെ തോല്‍വി. ഇതോടെ കളിച്ച മൂന്ന് കളിയും ജയിച്ച് ഒന്‍പത് പോയിന്റായ യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ആറ് പോയിന്റുള്ള റഷ്യ രണ്ടാമതാണ്.

സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറാന്‍ എന്നിവരില്‍ ആരെങ്കിലുമാവും പ്രക്വാര്‍ട്ടറില്‍ ഇവരുടെ എതിരാളികള്‍. മത്സരത്തിന്റെ 10ാം മിനിറ്റില്‍ ലൂയിസ് സുവാരസും 90ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുമാണ് യുറഗ്വായുടെ സ്‌കോററര്‍മാര്‍. ഒരു ഗോള്‍ 23ാം മിനിറ്റില്‍ റഷ്യയുടെ ഡെന്നിസ് ചെറിഷേവിന്റെ സംഭാവനയാണ്, സെല്‍ഫ് ഗോളിന്റെ രൂപത്തില്‍. മുപ്പത്തിയാറാം മിനിറ്റില്‍ രണ്ടാം മഞ്ഞ കണ്ട് ഇഗോര്‍ സ്‌മോള്‍നിക്കോവ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് റഷ്യ കളിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക