Image

ഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നു

Published on 25 June, 2018
ഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നു
ചിക്കാഗോ: ഇത്തവണത്തെ ഫോമാ കണ്‍വന്‍ഷനില്‍ രണ്ടു സിനിമാതാരങ്ങള്‍ പിറന്നുവീണു. കലാതിലകമായ ദിയ ചെറിയാനും, കലാപ്രതിഭയായ ആദിത്യ പ്രേമും.

ഇരുപത്തിരണ്ടുകാരനായ ആദിത്യ പ്രേം അറ്റ്ലാന്റയില്‍ മീഡിയ കമ്പനിയില്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറും, മാഗസിന്‍ എഡിറ്ററുമാണ്. ദിയ ചെറിയാന്‍ പെന്‍സില്‍വേനിയയിലെ യാഡ്ലിയില്‍ ഹൈസ്‌കൂള്‍ സീനിയര്‍.

സിനിമയിലേക്ക് ചാന്‍സ് കിട്ടയാല്‍ ഒരുകൈ നോക്കാമെന്നാണ് കോട്ടയം സ്വദേശി ആദിത്യ പ്രേമിന്റെ തീരുമാനം. അഭിനയിക്കാനുള്ള അവസരം സ്വീകരിക്കുമോ എന്നു ഇനിയും തീരുമാനിച്ചിട്ടില്ലെന്നു ദിയയുടെ മാതാപാതിക്കാളായ ദീപു ചെറിയാനും, ദീപം ചെറിയാനും പറഞ്ഞു.

പത്തുവര്‍ഷമായി ആദിത്യ അമേരിക്കയിലെത്തിയിട്ട്. നാട്ടില്‍ വച്ചു കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു വയസ് മുതല്‍ നൃത്തം പഠിക്കുന്നു. 2005-ല്‍ അരങ്ങേറ്റം നടത്തി. അറ്റ്ലാന്റയില്‍ ഡാന്‍സ് സ്റ്റുഡിയോയുമുണ്ട്.

ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം എന്നിവയിലാണ് ആദിത്യ ഒന്നാംസ്ഥാനം നേടിയത്.

പിതാവ് പ്രേം ചന്ദ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍. അമ്മ ശോഭ. ഇരുവരും നാട്ടിലേക്ക് മടങ്ങിപ്പോയി. അവരുടെ ഏക സന്താനമാണ്.

കലാപ്രതിഭ കാര്യമൊന്നും ഓര്‍ക്കാതിരുന്നതിനാല്‍ റിട്ടേണ്‍ ടിക്കറ്റ് നേരത്തെ ആയിരുന്നു. അതിനാല്‍ മാധ്യമ സെമിനാറിനോടനുബന്ധിച്ചുള്ള വേദിയില്‍ യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍ സാബു സ്‌കറിയയുടെ നേതൃത്വത്തില്‍ മോന്‍സ് ജോസഫ്എം.എല്‍.എയും രാജു ഏബ്രഹാം എം.എല്‍.എയും ചേര്‍ന്ന്ട്രോഫി സമ്മാനിക്കുകയായിരുന്നു. ജോളി ആലൂക്കാസ് 1000 ഡോളറിന്റെ കാഷ് അവാര്‍ഡ് നല്‍കി.

ബഹുമുഖ പ്രതിഭയാണ് ദിയ ചെറിയാന്‍. ദിയയും മാതാപിതാക്കളുടെ ഏക സന്താനം. മാതാപിതാക്കള്‍ തിരുവല്ല സ്വദേശികളാണ്. ദിയ മെഡിക്കല്‍ പഠനം ലക്ഷ്യമിടുന്നു.

ഫോമ കലാമത്സരത്തില്‍ ദിയ അഞ്ച് ഒന്നാംസ്ഥാനം നേടി. ശാസ്ത്രീയ നൃത്തം, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, പ്രസംഗം, വെസ്റ്റേണ്‍ മ്യൂസിക്, ശാസ്ത്രീയ സംഗീതം എന്നിവയില്‍.

അമേരിക്കയില്‍ ദേശീയ തലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ ഏറ്റവും മുന്നില്‍ വന്ന 10 പേരില്‍ ഒരാളാണ് ദിയ. സ്റ്റേറ്റ് ചാമ്പ്യനും. ചെറുപ്പം മുതലേ കര്‍ണ്ണാടിക് സംഗീതവും ഭരത നാട്യവും പഠിക്കുന്നു. നിധി ദാസാണ് ഗുരു. ഓഗസ്റ്റില്‍ അരങ്ങേറ്റം.

കലാതിലകത്തിനും കലാപ്രതിഭയ്ക്കും സിനിമയില്‍ അവസരം കൊടുക്കുമെന്നു സംവിധായകന്‍ സിദ്ധിക്കാണ് വാഗ്ദാനം ചെയ്തത്. ന്യൂയോര്‍ക്കില്‍ ഫോമയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് സിനിമയില്‍ അവസരം കൊടുക്കുമോ എന്ന് ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസാണ് ചോദിച്ചതെന്നു ഉദ്ഘാടന സമ്മേളനത്തില്‍ സിദ്ധിഖ് ചൂണ്ടിക്കാട്ടുകയും ചെയ്തു. ചാന്‍സ് കൊടുക്കാം എന്നു പറഞ്ഞുവെങ്കിലും പിന്നീടത് മറന്നു. എന്നാല്‍ ഓര്‍മ്മശക്തി കൂടുതലുള്ള ഫോമ പ്രസിഡന്റ് ബന്നി വാച്ചാച്ചിറ ഇക്കാര്യം പറഞ്ഞ് തന്നെ സമീപിക്കുകയായിരുന്നു എന്നി സിദ്ധിഖ് പറഞ്ഞു.

കണ്‍വന്‍ഷന്റെ മൂന്നുദിവസവും സിദ്ധിഖ് ഉണ്ടായിരുന്നു. എന്നാല്‍ സമാപന സമ്മേളനത്തിനു മുമ്പ് മടങ്ങി. സിദ്ധിഖിനെ കണ്ടില്ലെന്നു് ആദിത്യ പറഞ്ഞു. ഇരുവരേയും ബന്ധപ്പെടുത്തുന്ന കാര്യമൊക്കെ സാബു സ്‌കറിയ ഏറ്റു.

ഇനി അറിയേണ്ടത് രണ്ടു നക്ഷത്രങ്ങള്‍ അമേരിക്കന്‍ വാനില്‍ ഉയരുമോ എന്നാണ്.
ഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നുഫോമാ കണ്‍വന്‍ഷനില്‍ രണ്ട് സിനിമാതാരങ്ങള്‍ പിറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക