Image

സ്‌നേഹത്തോടെ.... ആശംസകള്‍ :ജോണ്‍സി. വര്‍ഗീസ്

ജോണ്‍സി. വര്‍ഗീസ് Published on 26 June, 2018
സ്‌നേഹത്തോടെ.... ആശംസകള്‍ :ജോണ്‍സി. വര്‍ഗീസ്
സ്‌നേഹിതരേ,
ജൂണ്‍ 21 മുതല്‍ 24 വരെ ഷിക്കാഗോയില്‍ നടന്ന ആറാമത് ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ഒരു ചരിത്രവിജയമാക്കിത്തീര്‍ത്ത ശ്രീ.ബെന്നി വാച്ചാച്ചിറക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍!

ഫോമാ 2020 ന്യൂയോര്‍ക്ക് ടീമിന്റെ വിജയത്തിനു വേണ്ടി തികഞ്ഞ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച ഒട്ടേറെപ്പേരുണ്ട്. ന്യൂയോര്‍ക്കിലേതെന്ന പോലെതന്നെ, മറ്റെല്ലാ സംഘടനകളിലും, ത്യാഗമയികളായ പ്രവര്‍ത്തകര്‍, തികഞ്ഞ ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി നടത്തിയ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ലക്ഷ്യം പൂര്‍ണ്ണമായി നേടാന്‍ കഴിയാത്തതില്‍ അവര്‍ക്കുള്ള നിരാശ സ്വാഭാവികം മാത്രം. എന്നിരുന്നാലും, അവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഭാഗികമായ വിജയം നേടാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് അഭിമാനിക്കാം. അവരുടെ നിസ്തുലസേവനത്തിനും സ്‌നേഹത്തിനും അര്‍ഹമായ നന്ദി പ്രകടിപ്പിക്കാന്‍ വാക്കുകള്‍ പോര! അവരുടെ ത്യാഗത്തിനു മുമ്പില്‍ ആദരവോടെ കൈകള്‍ കൂപ്പുന്നു.

ഇതുവരെ ഫോമ കണ്‍വന്‍ഷന്‍ നടന്നിട്ടില്ലാത്ത ഡാളസില്‍ തന്നെ 2020 ഫോമാ കണ്‍വന്‍ഷന്‍ വേണമെന്നുള്ള ഡെലിഗെയ്റ്റ്‌സിന്റെ ഭൂരിപക്ഷ തീരുമാനം ഞങ്ങള്‍ മാനിക്കുന്നു. ജനവിധി പൂര്‍ണ്ണമായും ആദരിക്കുന്നു. വിജയികളായ എല്ലാ സ്ഥാനാര്‍ത്ഥികളെയും ടീം ഭേദം നോക്കാതെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഫോമാ 2020 ഡാളസ് കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്ന ശ്രീ.ഫിലിപ്പ് ചാമത്തിലിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു. എല്ലാവിധ സഹായ സഹകരണങ്ങളും സര്‍വാത്മനാ വാഗ്ദാനം ചെയ്യുന്നു.

അന്യായമായ ഒരു കോടതിവിധിയില്‍ തളരാത്തവരാണ് നമ്മള്‍!
ഫോമയുടെ ജന്മനൊമ്പരം സഹിച്ചവരാണ് നമ്മള്‍.
ഫോമയുടെ വളര്‍ച്ചയില്‍ സന്തേഷിക്കുന്നവരാണ് നമ്മള്‍.
ഫോമയുടെ ജനപിന്‍തുണയില്‍ ആവേശം കൊള്ളുന്നവരാണ് നമ്മള്‍.
ഫോമയില്‍ ലഭിക്കുന്ന അംഗീകാരത്തില്‍ അഭിമാനിക്കുന്നവരാണ് നമ്മള്‍.
ഫോമയുടെ എല്ലാപ്രവര്‍ത്തനങ്ങളിലും സജീവപങ്കാളികളാണ് നമ്മള്‍!

പ്രാദേശിക താല്‍പര്യങ്ങളും ചേരിതിരിവുകളും മറന്ന്, ഫോമയുടെ വിജയത്തിന് ഒരേ മനസ്സോടെ, ഒറ്റകെട്ടായി, സജീവമായി പ്രവര്‍ത്തിക്കാന്‍ എല്ലാ ഫോമാ സുഹൃത്തുകളോടും ആത്മാര്‍ഥമായി അഭ്യര്‍ത്ഥിക്കുന്നു.

ഫോമ ന്യൂയോര്‍ക്ക് ടീമിനു വേണ്ടി, 
ജോണ്‍ സി. വര്‍ഗീസ്(സലീം)

സ്‌നേഹത്തോടെ.... ആശംസകള്‍ :ജോണ്‍സി. വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക