Image

സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആയിശാബി അന്തരിച്ചു

Published on 26 June, 2018
സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആയിശാബി അന്തരിച്ചു


കണ്ണൂര്‍: മലയാളക്കരയിലെ ഏക മുസ്‌ലിം രാജ വംശമായ അറക്കല്‍ രാജവംശത്തിലെ നിലവിലെ ബീവിയും സാംസ്‌കാരിക കേരളത്തിലെ ഉന്നത വ്യക്തിത്വങ്ങളിലൊരാളുമായ സുല്‍ത്താന്‍ അറക്കല്‍ ആദിരാജാ സൈനബ ആയിശാബി (93) നിര്യാതയായി. കണ്ണൂര്‍ തലശ്ശേരിയിലെ ചിറക്കരയിലുള്ള ആയിശ മഹലില്‍ വച്ചായിരുന്നു അന്ത്യം. മൊയ്‌തു കേയിയുടെ ഭാര്യയാണ്‌. 49ഓളം പള്ളികളുടെ മുതവല്ലി ആയിരുന്നു.

അറക്കല്‍ രാജവംശത്തിലെ മുപ്പത്തിയേഴാം ബീവിയായിരുന്ന മഹതി 2006 സെപ്‌റ്റംബര്‍ 27നായിരുന്നു അധികാരമേറ്റത്‌. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ രോഗാവസ്ഥയിലായിരുന്ന ബീവി മക്കളുടെ സഹായ സഹകരണങ്ങളിലൂടെ ഭരണകാര്യങ്ങള്‍ മുന്നോട്ടു നീക്കുകയായിരുന്നു. അറക്കല്‍ രാജാക്കന്മാരുടെ അധികാര പരിധിയിലുണ്ടായിരുന്ന മുതവല്ലി സ്ഥാനം അലങ്കരിച്ചിരുന്ന മകന്‍ ആദിരാജാ മുഹമ്മദ്‌ റാഫി ശ്രദ്ധേയനായിരുന്നു.

മക്കള്‍: ആദിരാജ സഹീദ, ആദിരാജ സാദിഖ്‌, ആദിരാജ മുഹമ്മദ്‌ റാഫി, ആദിരാജ ഷംസീര്‍, പരേതനായ ആദിരാജ റൗഫ്‌. ഖബറടക്കം വൈകുന്നേരം തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക