ബെര്‍ലിന്‍: ജര്‍മ്മന്‍ ഗവര്‍മെന്റിന്റെ നൂറ് ശതമാനം സ്ക്കോളര്‍ഷിപ്പോടെ ഭാഷാ പഠന പ്രോഗ്രാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മനിയില്‍ എത്തി. നാല് ആഴ്ച്ചയുള്ള ഈ ഭാഷാപഠന പ്രോഗ്രാമില്‍ സ്ക്കൂള് പഠനം, ജര്‍മന്‍ ഫാമിലിയില്‍ താമസം, പ്രധാന നഗരങ്ങളായ ബോണ്‍, കൊളോണ്‍, ബെര്‍ലിന്‍, മ്യൂണിക്, ഫ്രാങ്ക്ഫര്‍ട്ട് നഗരങ്ങള്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ യൂണിവേഴ്സിറ്റികള്‍, മ്യൂസിയം, കള്‍ച്ചറല്‍ ഇന്സ്റ്റിറ്റ്യൂഷന് സന്ദര്‍ശനം, കള്‍ച്ചറല്‍ പരിപാടികളില്‍ പ്രോഗ്രാം അവതരിപ്പിച്ച് പങ്കെടുക്കല്‍ എന്നിവ ഉണ്ട്.
ജര്‍മ്മനിയെ അടുത്തറിഞ്ഞ്, ഭാഷയും, ജീവിതവും പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടാന്‍ ഇന്ത്യയിലെ ജര്‍മന്‍ എംബസി അല്ലെങ്കില്‍ ബാംങ്ക്ളൂര്, ചെന്നൈയ്, കൊല്‍ക്കൊത്താ, മുബൈയ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളെ സമീപിക്കുക.