Image

ലൗലി വര്‍ഗീസിന് ഷാന്‍ ചെറിയാന്റെ കത്ത് ! ഒരു അമ്മയുടെ ശ്രദ്ധേയമായ മറുപടിയും

അനില്‍ പെണ്ണുക്കര Published on 26 June, 2018
ലൗലി വര്‍ഗീസിന് ഷാന്‍ ചെറിയാന്റെ കത്ത് ! ഒരു അമ്മയുടെ ശ്രദ്ധേയമായ മറുപടിയും
നാല് വര്‍ഷത്തെ വര്‍ഗീസ് കുടുംബത്തിന്റെ കാത്തിരിപ്പിനൊടുവില്‍ പ്രവീണ്‍ വധക്കേസില്‍ കോടതി അന്തിമ വിധി പറഞ്ഞു. വര്‍ഗീസ് കുടുംബത്തിന് അനുകൂലമായ വിധി വന്ന ഈ അവസരത്തില്‍ സന്തോഷമറിയിച്ചുകൊണ്ട് ഷാന്‍ ചെറിയാന്‍ ലൗലി വര്‍ഗീസിന്  കത്തെഴുതി.ഫേസ് ബുക്കില്‍ ആ കത്ത്  പോസ്റ്റ് ചെയുകയും ചെയ്തു. സ്‌കൂളിലും കോളേജിലും പ്രവീണിന്റെ ഉറ്റ സുഹൃത്തായിരുന്നു ഷാന്‍ ചെറിയാന്‍. പ്രവീണിന്റെ മരണത്തില്‍ തുടക്കംമുതലേ അസ്വാഭാവികത തോന്നിയിരുന്നെന്നും സംഭവ ദിവസത്തെ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സില്‍ ഉണ്ടായെന്നും ഷാന്‍ കത്തില്‍ പറയുന്നു.

 ചുറ്റുമുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അത്രയും ധൈര്യം കൈവരിച്ചു സ്വന്തം മകനു വേണ്ടി പോരാടിയ അമ്മയാണ് ലൗലി വര്‍ഗീസ്. നീതിയെക്കുറിച്ചോ അമേരിക്കയിലെ  രാജ്യത്തെ നിയമസംവിധാനങ്ങളെക്കുറിച്ചോ ഒന്നുമറിയാതെ മകനു വേണ്ടി പോരാടുന്ന  ഈ അമ്മയുടെ മുന്നില്‍ നമിക്കാതെ വയ്യ. പരിമിതികളില്ലാത്ത, അതിരുകളില്ലാത്ത അമ്മമാരുടെ സ്‌നേഹത്തിന്റെ ഉത്തമഉദാഹരമാണ് ലവ്‌ലി വര്‍ഗീസ് എന്നും ഷാന്‍ കത്തില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഒരു അമ്മയുടെ കരുതലോടെ ലൗലി വര്‍ഗീസ് അയച്ച മറുപടിയും ശ്രദ്ധിക്കപ്പെട്ടു.

തന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ തുണയായി നിന്ന ഷാന്‍ ചെറിയാന് നന്ദി . പ്രവീണിനെ കാണാതായെന്നറിഞ്ഞു പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം  കാര്‍ബോണ്‍ഡലിലെ വനാന്തരങ്ങളില്‍ എത്തിയ ഞങ്ങള്‍ക്ക്  കരുത്തും ശക്തിയും നല്‍കിയ വ്യക്തിയാണ് ഷാന്‍ ചെറിയാന്‍. പ്രവീണ്‍ ഒരിക്കലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞുകൊണ്ട് വര്‍ഗീസ് കുടുംബത്തെ പിന്തുണക്കാന്‍ ഷാന്‍ മടി കാണിച്ചില്ല.'സ്‌കൂളിലെ ക്ലാസുകള്‍ പോലും ഒഴിവാക്കി ഷാന്‍ ഞങ്ങള്‍ക്കൊപ്പം സമയം ചിലവഴിച്ചു.പ്രവീണിന്റെ വിയോഗത്തില്‍ തളര്‍ന്ന വര്‍ഗീസ് കുടുംബത്തിന് താങ്ങായി നിന്ന ഷാനിന്റെ നല്ല മനസിന് വര്‍ഗീസ് കുടുംബത്തിന്റെ പേരില്‍ ലവ്‌ലി നന്ദി അറിയിച്ചു. ബത്തൂണിനെ പ്രതിയാക്കപ്പെട്ടുകൊണ്ടുള്ള കോടതി വിധി വന്ന സമയത്ത് ഷാന്‍ പൊട്ടിക്കരഞ്ഞിരുന്നു. അത് പക്ഷെ പ്രവീണിനെ നഷ്ട്ടപ്പെട്ട ആ രാത്രിയെക്കുറിച്ചോര്‍ത്തിട്ടല്ല മറിച്ചു പ്രവീണിന് വേണ്ടിയുള്ള പോരാട്ടത്തില്‍ വിജയം കൈവരിച്ചതിന്റെ സന്തോഷം കൊണ്ടായിരുന്നു. പ്രവീണിന് ഷാനിനെ പോലെ ഒരു സുഹൃത്തിനെ ലഭിച്ചത് അവന്റെ ഭാഗ്യമാണെന്നും പ്രവീണ്‍ ഷാനിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവുമെന്നും ലൗലി വര്‍ഗീസ്  ഫേസ് ബുക്കില്‍ കുറിച്ചു . വര്‍ഗീസ് കുടുംബത്തിലും ഞങ്ങളുടെ മനസിലും ഷാനിന് വലിയ സ്ഥാനം തന്നെയാണുള്ളതെന്നും ഒരുപാട് സ്‌നേഹത്തോടെ ലൗലി വര്‍ഗീസ്  അറിയിച്ചു.

ലൗലി വര്‍ഗീസിന് ഷാന്‍ ചെറിയാന്റെ കത്ത് ! ഒരു അമ്മയുടെ ശ്രദ്ധേയമായ മറുപടിയും ലൗലി വര്‍ഗീസിന് ഷാന്‍ ചെറിയാന്റെ കത്ത് ! ഒരു അമ്മയുടെ ശ്രദ്ധേയമായ മറുപടിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക