Image

ക്‌നാനായ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മാര്‍ അങ്ങാടിയത്ത്

Published on 27 March, 2012
ക്‌നാനായ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മാര്‍ അങ്ങാടിയത്ത്
ചിക്കാഗോ: ജൂലൈ അവസാനവാരം ഫ്‌ളോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ വച്ചു നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‍ വിജയപ്രദമാകട്ടെ എന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശംസിച്ചു. മാര്‍ച്ച് 17-ാം തീയതി താമ്പായില്‍ വച്ച് നടന്ന ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(KCCNA) യുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിന്റെ തീരുമാനം പിതാവിനെ അിയിക്കാനെത്തിയ കെ.സി.സി.എന്‍.എ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്‌നാനായ കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാവിധ ആശംസകളും നേര്‍ന്ന അദ്ദേഹം കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അിയിച്ചു. തദവസരത്തില്‍ അമേരിക്കന്‍ പര്യടനെത്തിനെത്തുന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ സാന്നിദ്ധ്യം ക്‌നാനായ കണ്‍വന്‍ഷനില്‍ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം കെസിസിഎന്‍എ പ്രതിനിധികളെ അറിയിച്ചു.

സീറോ മലബാര്‍ രൂപതയുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങളെടുത്ത നാഷണല്‍ കൗണ്‍സില്‍ തീരുമാനത്തില്‍ പിതാവ് അതിയായ സന്തുഷ്ടി പ്രകടിപ്പിക്കുകയും ഇതിനു നേതൃത്വം നല്‍കിയ കെ.സി.സി. എന്‍. എ നേതൃത്വത്തെ പ്രശംസിക്കുകയുമുണ്ടായി. ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് സംഘടനകള്‍ നല്‍കുന്ന സേവനം നിസ്തുലമാണെന്നും ശരിയായ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കുമെന്നും പിതാവ് പറഞ്ഞു.

കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷീന്‍സ് ആകശാലയുടെ കത്ത് ചിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ പിതാവിന് കൈമാറി. കെ.സി.എസ് പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടില്‍ നാഷണല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു. കെ.സി.എസ് വൈസ് പ്രസിഡന്റ് ബിന്ദു പൂത്തുറയില്‍ കണ്‍വന്‍ഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കെ.സി.സി.എന്‍.എ ട്രഷറര്‍ നിമി തുരുത്തിവേലില്‍, കെ.സി.സി.എന്‍.എ പി.ആര്‍.ഓയും കെ.സി.എസ് സെക്രട്ടറിയുമായ സൈമണ്‍ മുട്ടത്തില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്ത അയച്ചത്: സൈമണ്‍ മുട്ടത്തില്‍

ക്‌നാനായ കണ്‍വന്‍ഷന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മാര്‍ അങ്ങാടിയത്ത്
ഷിജു ചെറിയത്തില്‍ മാര്‍ അങ്ങാടിയത്ത് പിതാവിന് കെ.സി.സി.എന്‍.എ യുടെ കത്ത് കൈമാറുന്നു. നിമി തുരുത്തുവേലില്‍, ബിനു പൂത്തുറയില്‍, സിറിയക്ക് കൂവക്കാട്ടില്‍, ഗ്രേസി വാച്ചാച്ചിറ, സൈമണ്‍ മുട്ടത്തില്‍ എന്നിവര്‍ സമീപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക