Image

ആര്യയുടെ വീട്ടിലൊരു പരിണയം

Published on 26 June, 2018
ആര്യയുടെ വീട്ടിലൊരു പരിണയം
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയുടെ വീട്ടില്‍ വിവാഹം. ആര്യയുടെ സഹോദരനും നടനുമായ സത്യയാണ് വിവാഹിതനായിരിക്കുന്നത്. തന്റെ സുഹൃത്തും സഹപാഠിയുമായ ഭാവനയാണ് സത്യ വിവാഹം കഴിച്ചിരിക്കുന്നത്. നീണ്ട നാളത്തെ പ്രന്‍ണയത്തിനു ശേഷമാണ് സത്യ ഭാവനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കുന്നത്. ഹിന്ദു ആചാര പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.

വിവാഹ ശേഷം ചെന്നൈയിലെ ലീല പാലസില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഗംഭീരം വിരുന്നൊരുക്കിയിരുന്നു. ചിമ്പു, ശ്യാം, ശന്തനു, വെങ്കട് പ്രഭു തുടങ്ങിയവരടക്കം തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. അമരവാക്യം, പുത്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ താരമാണ് സത്യ. വിദ്യാഭ്യാസത്തിനു വേണ്ടി സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിയിരുന്നു. സത്യയുടെ രണ്ടാം വരവ് സഹോദരന്‍ ആര്യയ്‌ക്കൊപ്പമാണ്. സന്താന ദേവന്‍ എന്ന ചിത്രത്തില്‍ ആര്യയ്‌ക്കൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സത്യ തിരുമാനിച്ചിരിക്കുന്നത്.

ആര്യയായിരുന്നു ആദ്യം വിവാഹത്തിന് തയ്യാറെടുത്തത്. വധുവിനെ കണ്ടെത്തുന്നതിനു വേണ്ടി റിയാറ്റിലിര്‌റി ഷോ വരെ സംഘടിപ്പിച്ചിരുന്നു.. ആര്യയെ വിവാഹം കഴിക്കാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പെണ്‍കുട്ടികള്‍ ഷോയിലേയ്ക്ക് അപേക്ഷ അയച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് 16 പേരുമായി റിയാലിറ്റി ഷോ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഉണ്ടായ നൂലാം മാലകള്‍ ആര്യയുടെ വിവാഹ സ്വപ്നത്തിന് ഒരു വിലങ്ങ് തടിയാവുകയായിരുന്നു. രണ്ടു ലക്ഷത്തോളം വിവാഹ അപേക്ഷകളാണ് താരത്തെ നേടിയെത്തിയത്. എല്ലാവര്‍ക്കും ആര്യയുടെ വധുവാകാനായിരുന്നു താല്‍പര്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക