പോര്‍സ്: ജര്‍മനിയിലെ കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പോര്‍സിലെ 45 -ല്‍ പരം മലയാളി കുടുംബങ്ങള്‍ പ്രായം മറന്ന് മുതിര്‍ന്നവരും കുട്ടികളും ഒത്തൊരുമിച്ച് ജൂണ്‍ 23ന് (ശനി) ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി.
ജീവിത തിരക്കില്‍ നിന്ന് ഒഴിഞ്ഞ് കിട്ടിയ സമയം ഏവരും മതിമറന്ന് ആസ്വദിച്ചു.ഉച്ചമുതല്‍ വൈകുന്നേരം വരേ പാട്ടും , ചര്‍ച്ചകളും, വിവിധ കായിക മത്സരങ്ങളും നടത്തി. ചുട്ട വിവിധ തരം ഇറച്ചികള്‍, വിവിധ സോ സേജ് രുചികരമായ ബിര്ബിക്യു വിഭവങ്ങള്‍ക്കൊപ്പം സലാഡുകള്‍ ,പാനീയങ്ങള്‍ എന്നിവയായിരുന്നു ഗ്രില്‍ പാര്‍ട്ടി വിഭവങ്ങള്‍!
ഗ്രിഗറി മേടയില്‍, ടോം കളത്തിപ്പറമ്പില്‍,ജോണി മംഗലത്, മേരിക്കുട്ടി തോമസ്സ്,
തുടങ്ങിയവര്‍ ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്കി. ഈ വര്‍ഷത്തെ ഓണാഘേഷ പരിപാടികള്‍ ആഗസ്റ്റ് 18ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.!