Image

അഡാര്‍ ലൗവ്: ഒമറിനെതിരേ നിര്‍മാതാവ്; പണം അടിച്ചുമാറ്റിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍

Published on 26 June, 2018
അഡാര്‍ ലൗവ്: ഒമറിനെതിരേ നിര്‍മാതാവ്; പണം അടിച്ചുമാറ്റിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍

അഡാര്‍ ലൗവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മാതാവ് ഔസേപ്പച്ചന്‍ വാഴക്കുഴി. ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ അഡാര്‍ ലൗവിന്റെ നിര്‍മാതാവാണ് ഔസേപ്പച്ചന്‍. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. 

സിനിമ ചെയ്യാന്‍ മുപ്പത് ലക്ഷം കൈപ്പറ്റിയെന്നും എന്നാല്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നുമാണ് പരാതി. നിശ്ചിത സമയത്ത് സിനിമ ചെയ്ത് തീരാത്തതിനാല്‍ തനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിരിക്കുന്നതെന്നും നിര്‍മാതാവ് പരാതിയില്‍ പറയുന്നു. നിര്‍മാതാവിന്റെ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു. ചില അഭിപ്രായവ്യത്യാസങ്ങളാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നും ഒമര്‍ ലുലു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക