Image

സാന്‍ അന്റോണിയോ സെന്റ് തോമസ് ചര്‍ച്ച് പ്രോഗ്രാം കിക്കോഫ് ചെയ്തു

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 March, 2012
സാന്‍ അന്റോണിയോ സെന്റ് തോമസ് ചര്‍ച്ച് പ്രോഗ്രാം കിക്കോഫ് ചെയ്തു
സാന്‍ അന്റോണിയോ: സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കലാഭവന്‍-സിനിമാല ടീമിനെ അണിനിര്‍ത്തി നടത്തുന്ന താരകലാമാല 2012-ന്റെ ടിക്കറ്റ് കിക്കോഫ് നടന്നു. ഡോക്ടര്‍ സിറിള്‍ ജോസഫിന് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് വികാരി ഫാ. ജോര്‍ജ്ജ് സി ജോര്‍ജ്ജ് കിക്കോഫ് ഉദ്ഘാടനം ചെയ്തു.

സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള ധനശേഖരണാര്‍ത്ഥം ഏപ്രില്‍ 21 ന് 6 മണിക്ക് സാന്‍ അന്റോണിയയില്‍ ഔവര്‍ ലേഡി ഓഫ് ലേക്ക് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് ഈ പ്രോഗ്രാം നടത്തപ്പെടുന്നു.

ബീന ആന്റണി, സാജു കൊടിയന്‍, ഹരിശ്രീ മാര്‍ട്ടിന്‍, രാജീവ് കളമശ്ശേരി, ജിമ്മി കലാഭവന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സൂപ്പര്‍ ഹിറ്റ് മെഗാഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു ജോര്‍ജ്ജ് (954 558 6952), തങ്കച്ചന്‍ (മാത്യു) (210 478 0782), ജോയി പോള്‍ (512 799 9274) തുടങ്ങിയവരുമായി ബന്ധപ്പെടുക.



സാന്‍ അന്റോണിയോ സെന്റ് തോമസ് ചര്‍ച്ച് പ്രോഗ്രാം കിക്കോഫ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക