Image

ജനാധിപത്യമോ ഹിന്ദു രാഷ്ട്രമോ? അടുത്ത തെരെഞ്ഞെടുപ്പില്‍ തീരുമാനിക്കുമെന്ന് ശശി തരൂര്‍ എം.പി

Published on 26 June, 2018
ജനാധിപത്യമോ ഹിന്ദു രാഷ്ട്രമോ? അടുത്ത തെരെഞ്ഞെടുപ്പില്‍ തീരുമാനിക്കുമെന്ന് ശശി തരൂര്‍ എം.പി
ചിക്കാഗോ: 2019-ലെ പൊതു തെരെഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കുമെന്നും ഇന്ത്യ ജനാധിപത്യ രാജ്യമായി നില്ക്കണോ അതോ ഹിന്ദു രാഷ്ട്രമാകണോ എന്നു തെരെഞ്ഞെടുപ്പ് ഫലം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.

ഭരണഘടനയാണ് തന്റെ പിന്‍ബലമെന്നുപ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നു. എന്നാല്‍ ഹിന്ദുരാഷ്ട്രമായി ഇന്ത്യയെ വിശേഷിപ്പിക്കാത്തതിനാല്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ ദീനദയാല്‍ ഉപാധ്യായയുടെ ആശയങ്ങള്‍ പഠിപ്പിക്കണമെന്നും പറയുന്നു. ഇത് ഇരട്ടത്താപ്പാണ്.ഉപാധ്യായക്കു മറ്റു പല ഗുണങ്ങളും ഉണ്ടായിരിക്കാം-ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഷാംബര്‍ഗിലെ ഇന്ത്യാ ഹൗസില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭയും, രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും നിയന്ത്രിക്കുന്ന ബി.ജെ.പിക്ക് ഇനി രാജ്യസഭ കൂടി നിയന്ത്രണത്തിലായാല്‍ ഭരണഘടന പൊളിച്ചെഴുതാം.

ഹിന്ദുമതത്തിന്റെ മുഖമുദ്ര സഹിഷ്ണുതയാണ്. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദുമതം പുലര്‍ത്തുന്നത്. എന്നാല്‍, രാജ്യത്ത് വര്‍ഗീയ വിഷം പരത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ന്യൂന പക്ഷത്തിനു രണ്ടാം ക്ലാസ് പ് രത്വമെന്നു ജൂലിയോ റിബെയ് റോയെപ്പോലുള്ളവര്‍ വിലപിക്കുന്നു

ബീഫ് പ്രശ്നത്തിന്റെ പേരില്‍ ജനങ്ങളെ തല്ലിക്കൊല്ലുന്ന പ്രവണത ആശങ്ക ഉണര്‍ത്തുന്നു. യു.പി.യില്‍ വീട് ആക്രമിച്ച് ഫ്രിഡ്ജില്‍ നിന്ന് മാസം എടുത്തു കൊണ്ട് പോയവര്‍ക്കെതിരെ കേസില്ല. ഒരാളെ തല്ലിക്കൊല്ലാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടോ? അതു ന്യായീകരിക്കുന്ന ഹീനത കണ്ടില്ലെന്നു നടിക്കാമോ?

കൊണ്‍ഗ്രസ് ഐക്യത്തിനു വേണ്ടി നില കൊള്ളുന്നു. ബി.ജെ.പി. ഹിന്ദു രാഷ്ട്രത്തിനു വേണ്ടിയും. ടോളറന്‍സ് അല്ല മറ്റു വിശ്വാസങ്ങള്‍ അംഗീകരിക്കുന്ന മാനസികാവസ്ഥയാണു ഉണ്ടാവേണ്ടത്.

ന്യൂനപക്ഷങ്ങള്‍ ഭീഷണിയുടെ നിഴലിലാണ്. പരസ്പരം ബഹുമാനിക്കുന്ന സംസ്‌കാരമാണ് രാജ്യത്ത് വളര്‍ത്തിയെടുക്കേണ്ടത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നവരെല്ലാം ആര്‍.എസ്.എസ് പ്രചാരകരായ ഏക അവസരമാണിതെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

അച്ചേ ദിനും, തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന് വാഗ്ദാനങ്ങളൊന്നും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പ് പരിപാടി ആയിരുന്നു.

കോണ്‍ഗ്രസ് മുന്നോട്ടു വച്ചജി.എസ്.ടി ഒരൊറ്റ നികുതി സമ്പ്രദായമായിരുന്നു. ബി.ജെ.പി അത് മൂന്നാക്കി. അതേത്തുടര്‍ന്ന്മൊത്തം അരാജകത്വമായി.ഒരു വ്യാപാരി 37 ഫോമുകള്‍ പൂരിപ്പിക്കണം. അതു പൂരിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പോലും പറ്റിയില്ല. യു.പി.എ സര്‍ക്കാര്‍ നികുതികള്‍ ഏകീകരിച്ച് ജി.എസ്.ടി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി അതിനെ എതിര്‍ക്കുകയായിരുന്നു. ജി.എസ്.ടി. കൊണ്ട് ചാര്‍ട്ടേഡ് അക്ക്ണ്ടുമാര്‍ക്ക് മാത്രമാണു ഗുണം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മറ്റു കക്ഷികളും ഭിന്നിച്ചു നിന്ന് മത്സരിച്ചത് ബി.ജെ.പി ക്ക് അവസരമായി.കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കും വരെ ബി.ജെ.പി ക്ക് ഉടനെങ്ങും എതിരാളികള്‍ ഉണ്ടാകില്ലെന്ന് പലരും കരുതി. എന്നാല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം നിലനിറുത്തിയെങ്കിലും കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തി.

അതിനു ശേഷം നടന്ന മിക്ക ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷമാണ് വജയിച്ചത്. കര്‍ണാടകയില്‍ ഈഗോ മാറ്റിവച്ച് കോണ്‍ഗ്രസ് മുന്നണി ഭരണത്തിനു തയാറായത് മാറുന്ന രാഷ്ട്രീയ സൂചനയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒന്നിച്ചു നീങ്ങുക തന്നെ ചെയ്യും. ബി.ജെ.പിക്കു 70-80 സീറ്റുകള്‍ നഷ്ടമാകും

സാമ്പത്തികമായിട്ടല്ലെങ്കില്‍ കൂടി പ്രവാസികള്‍ തങ്ങളാലാവുന്ന വിധത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരാന്‍ പരിശ്രമിക്കണമെന്നും ശശി തരൂര്‍ ആഹ്വാനം ചെയ്തു.തന്റെ മണ്ഡലത്തില്‍ പ്രചാരണത്തിനു 5000 ആര്‍.എസ്.എസുകാരെ ഇറക്കിയത് തരൂര്‍ അനുസ്മരിച്ചു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്കേരള ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ ആധ്യക്ഷം വഹിച്ചയോഗത്തില്‍ .ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) ആഗോള ചെയര്‍മാനും, ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന്റെ ശില്‍പിയുമായ സാം പിട്രോഡ, ഐ ഓ സി നാഷണല്‍ വൈസ് ചെയര്‍മാനും മുന്‍ യു എന്‍ ടെക്‌നോളജി ചീഫുമായജോര്‍ജ് എബ്രഹാം, പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍,എന്നിവര്‍ പ്രസംഗിച്ചു.

ജൂലൈ 28-നു ഓവര്‍സീസ് കോണ്‍ഗ്രസ് കണ്വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്തുമെന്നു പിട്രോഡ അറിയിച്ചു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിനോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ജോര്‍ജ് എബ്രഹാം പ്രവാസി ഇന്ത്യന്‍ സമൂഹത്തോട്അഭ്യര്‍ത്ഥിച്ചു.

ശശി തരൂരിനെ പോലെയുള്ള കൊണ്‍ഗ്രസ്സ് നേതാക്കളുടെ സഹായത്തോടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയെ വീണ്ടും മഹത്തായ രാഷ്ട്രമാക്കി മാറ്റുന്നതിന്മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗയ്ന്‍ എന്ന മുദ്രാവാക്യവുമായി മുന്നേറുകയാണെന്നുതോമസ് റ്റി ഉമ്മന്‍ പ്രസ്താവിച്ചു.

ചിക്കാഗോ ഐ ഓ സി നേതാക്കളായ കേരളാ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു, ഐ ഓ സി കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിസന്തോഷ് നായര്‍, വൈസ് പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു,പോള്‍പറമ്പി, ജോസികുരിശിങ്കല്‍,ചിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി ജെസ്സി റിന്‍സി, ടോമി മാത്യു അമ്പെനാട്ട്, റിന്‍സി ചാക്കോ, ഫ്‌ലോറിഡ ചാപ്റ്ററിന്റെസജി കരിമ്പന്നൂര്‍ തുടങ്ങിയവര്‍സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കി.

അനൂപ് രാധാകൃഷ്ണന്‍, വിശാഖ ചെറിയാന്‍, ഷാംകുരുവിള, തുടങ്ങിയഒട്ടേറെ പ്രമുഖ നേതാക്കള്‍സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.

ഐ.ഒ.സി ഷിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി ജെസി റിന്‍സി സ്വാഗതവും, ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് പോള്‍ പറമ്പി നന്ദിയും പറഞ്ഞു

Join WhatsApp News
സരസന്‍ 2018-06-26 18:27:25
തരൂര്‍ പറയുന്നതുപോലെ എങ്കില്‍ കോണ്ഗ്രസ്കാരും ചായ അടി തുടങ്ങുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക