Image

പിയാനോ നേഴ്‌സസ് ഡേ ആഘോഷം മെയ് 5 ന്; ഉഷാ കൃഷ്ണകുമാര്‍ മുഖ്യാതിഥി

ജോര്‍ജ് നടവയല്‍ Published on 27 March, 2012
പിയാനോ നേഴ്‌സസ് ഡേ ആഘോഷം മെയ് 5 ന്; ഉഷാ കൃഷ്ണകുമാര്‍ മുഖ്യാതിഥി
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ എന്ന പിയാനോയുടെ ഈ വര്‍ഷത്തെ നേഴ്‌സസ് ഡേ ആഘോഷം മേയ് 5ന്. ഉഷാ കൃഷ്ണകുമാര്‍ (പ്രസിഡന്റ്, നേഴ്‌സസ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യാ) മുഖ്യാതിഥി. ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയം വേദി. മലയാളി നേഴ്‌സുമാരുടെ പൊഫഷണല്‍ മേന്മയ്ക്കുള്ള സംഘാടക ഐക്യമാണ് പിയാനോയുടെ ഇത്തവണത്തെ നേഴ്‌സസ് ഡേ ആഘോഷ തീം.

ബ്രിജിറ്റ് വിന്‍സന്റ (പ്രസിഡന്റ്) , മറിയാമ്മ ഏബ്രാഹം ( വൈസ് പ്രസിഡന്റ്), റോസമ്മ പടയാറ്റില്‍ ( സെക്രട്ടറി), അമ്മുക്കുട്ടി ഗീവര്‍ഗീസ് ( ജോയിന്റ് സെക്രട്ടറി), ലൈലാ മാത്യൂ ( ട്രഷറാര്‍), വത്സമ്മ തട്ടാറുകുന്നേല്‍( ജോയന്റ് ട്രഷറാര്‍), മേരീ ഏബ്രാഹം (പി ആര്‍ ഓ), മറിയാമ്മ തോമസ്( പി ആര്‍ ഓ), ബ്രിജിറ്റ് ജോര്‍ജ് (മുന്‍ പ്രസിഡന്റ്), സൂസന്‍ സാബൂ ( മുന്‍ പ്രസിഡന്റ്), സാറമ്മ ഐപ്, മോളീ രാജന്‍, ആലീസ് ആറ്റുപുറം, സലോമി പൗലോസ്, ലീലാമ്മ ഡൊമിനിക് എന്നിവര്‍ സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്രിജിറ്റ് വിന്‍സന്റ് ( 215-880-3341)

പിയാനോ നേഴ്‌സസ് ഡേ ആഘോഷം മെയ് 5 ന്; ഉഷാ കൃഷ്ണകുമാര്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക