Image

എയര്‍ ഇന്ത്യയില്‍ നവീകരിച്ച ബിസിനസ് ക്ലാസ്, മികച്ച ഭക്ഷ്യ വിഭവങ്ങള്‍

ജോര്‍ജ് ജോണ്‍ Published on 27 June, 2018
എയര്‍ ഇന്ത്യയില്‍ നവീകരിച്ച ബിസിനസ് ക്ലാസ്, മികച്ച ഭക്ഷ്യ വിഭവങ്ങള്‍
ഫ്രാങ്ക്ഫര്‍ട്ട്-ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ മോടി കൂട്ടിയും രുചികരമായ ആഹാര പദാര്‍ഥങ്ങള്‍ ഒരുക്കിയും രൂപത്തിലും ഭാവത്തിലും അടിമുടി മാറാനൊരുങ്ങുന്നു.  എയര്‍ ഇന്ത്യ വാങ്ങാന്‍ ആളില്ലാതായതോടെ 76ശതമാനം ഷെയറുകള്‍ വിറ്റഴിച്ച് എയര്‍ ഇന്ത്യയുടെ കടബാധ്യത തീര്‍ക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഓഹരികള്‍ വാങ്ങാന്‍ ആരും തയ്യാറാവാത്തിനെ തുടര്‍ന്ന് ഇത് ഉപേക്ഷിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും അതു വഴി വരുമാനം ഉയര്‍ത്താനുമാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം... 

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതോടൊപ്പം ജോലിക്കാരുടെ യൂണിഫോമിലും മാറ്റം െകാണ്ടു വരുത്തുകയാണ് എയര്‍ ഇന്ത്യ. ഈ മാറ്റങ്ങള്‍ രണ്ടു മാസത്തിനകം നടപ്പിലാകുമെന്ന് എയര്‍ ഇന്ത്യാ സിഇഒ പറഞ്ഞു. ഇതുവഴി പ്രതിവര്‍ഷം 1000കോടി രൂപയുടെ അധിക വരുമാനം നേടിയെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ വടക്കന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ 60ശതമാനം ബിസിനസ്, ഫസ്റ്റ് ക്ലാസയാത്രക്കാരാണ് എയര്‍ ഇന്ത്യക്കുള്ളത്. പുതിയ മാറ്റം കൊണ്ടുവരുന്നതിലൂടെ വരുമാനം 80 ശതമാനമായി ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. 700കോടി ഡോളറാണ് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കട ബാധ്യത. 


എയര്‍ ഇന്ത്യയില്‍ നവീകരിച്ച ബിസിനസ് ക്ലാസ്, മികച്ച ഭക്ഷ്യ വിഭവങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക