Image

മഗധീര വീണ്ടും ജപ്പാനില്‍ റിലീസ്‌ ചെയ്യും

Published on 27 June, 2018
  മഗധീര വീണ്ടും ജപ്പാനില്‍ റിലീസ്‌ ചെയ്യും

രാജമൗലിയുടെ സൂപ്പര്‍ഹിറ്റ്‌ തെലുങ്ക്‌ ചിത്രം മഗധീര വീണ്ടും ജപ്പാനില്‍ റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. 2009ല്‍ റിലീസ്‌ ചെയ്‌ത ഈ ചിത്രം അന്നു തന്നെ ജപ്പാനിലുമെത്തിയിരുന്നു. മികച്ച കളക്ഷനാണ്‌ അന്ന്‌ ജപ്പാനില്‍ നിന്ന്‌ മഗധീരയ്‌ക്കു ലഭിച്ചത്‌. വര്‍ഷങ്ങള്‍ക്കു ശേഷം രാജമൗലിയുടെ തന്നെ ബാഹുബലി ജാപ്പനീസ്‌ ഭാഷയിലെത്തി മികച്ച കളക്ഷന്‍ നേടിയതോടെ ജാപ്പനീസ്‌ ഭാഷയില്‍ ഡബ്ബ്‌ ചെയ്‌ത്‌ മഗധീര വീണ്ടും പ്രദര്‍ശിപ്പിക്കാനാണ്‌ നിര്‍മ്മാതാവ്‌ അല്ലു അരവിന്ദിന്റെ നീക്കം. സബ്‌ ടൈറ്റിലുകളോടെയാണ്‌ 2009ല്‍ ചിത്രം ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചത്‌.

രാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളുമാണ്‌ ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ശ്രീഹരിയും ദേവ്‌ ഗില്ലും മറ്റ്‌ ചില പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. 40 കോടി രൂപമുതല്‍മുടക്കി നിര്‍മ്മിച്ച ഈ ചിത്രം തെലുഗു ചലചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാണ്‌. മഗധീര ലോകം മുഴുവനുമായി ഏകദേശം 115 കോടി രൂപയോളം സമാഹരിച്ചു. ധീര എന്ന പേരില്‍ ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി.

ചിത്രത്തിന്റെ 90 ശതമാനവും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ്‌ ചിത്രീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക