Image

ഡബ്ല്യൂസിസിയില്‍ എല്ലാവരും രാജിവെയ്‌ക്കേണ്ടെന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്, രാജി വെയ്ക്കാത്ത അംഗങ്ങള്‍ അമ്മ സംഘടനയില്‍ ആശയ പോരാട്ടം തുടരും സംവിധായക വിധു വിന്‍സെന്റ്

Published on 27 June, 2018
ഡബ്ല്യൂസിസിയില്‍ എല്ലാവരും രാജിവെയ്‌ക്കേണ്ടെന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്, രാജി വെയ്ക്കാത്ത അംഗങ്ങള്‍ അമ്മ സംഘടനയില്‍ ആശയ പോരാട്ടം തുടരും സംവിധായക വിധു വിന്‍സെന്റ്
താര സംഘടന അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ പ്രതിസന്ധി രൂക്ഷമാക്കി വനിതാ കൂട്ടായ്മ അംഗങ്ങള്‍ രാജിവെച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി സംവിധായക വിധു വിന്‍സെന്റ്. എല്ലാവരും രാജിവെയ്‌ക്കേണ്ടെന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്. രാജി വെയ്ക്കാത്ത അംഗങ്ങള്‍ അമ്മ സംഘടനയില്‍ ആശയ പോരാട്ടം തുടരുക എന്ന ലക്ഷ്യമാണ് പിന്തുടരുന്നത്. അതു തുടരുക തന്നെ ചെയ്യും വിധു വ്യക്തമാക്കി. സിനിമയിലെ വനിതാ കൂട്ടായ്മയില്‍ അംഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകളെ വിധു വിന്‍സന്റ് തള്ളുകയും ചെയ്തു.
താരസംഘടനയായ അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് രാജിവെച്ചത്. ഡബ്ല്യൂസിസിയില്‍ അംഗങ്ങളായ ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് രാജിവെച്ച മറ്റു നടിമാര്‍.
വനിതാ സംഘടനയിലെ മറ്റു നടിമാര്‍ പ്രതികരിക്കാതിരുന്നതും നാല്‍വര്‍ സംഘം മാത്രം രാജി വെച്ചതും വനിതാ കൂട്ടായ്മയില്‍ ഭിന്നത തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതോടെയാണ് കൂട്ടായ്മയുടെ നയം തുറന്നു പറഞ്ഞ് വിധു രംഗത്തെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക