Image

എഡിജിപി സുധേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നു ഗവാസ്‌കറെ മാറ്റി, എസ്എപി ക്യാമ്പിലേക്ക് മടക്കി അയച്ചു

Published on 27 June, 2018
എഡിജിപി സുധേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നു ഗവാസ്‌കറെ മാറ്റി, എസ്എപി ക്യാമ്പിലേക്ക് മടക്കി അയച്ചു
എഡിജിപി സുധേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നു ഗവാസ്‌കറെ മാറ്റി. ഗവാസ്‌കറിനെ എസ്എപി ക്യാമ്പിലേക്ക് മടക്കി അയക്കുകയായിരുന്നു. തൊഴില്‍ ക്രമീകരണത്തിന്റെ ഭാഗമായാണ് ഗവാസ്‌കറെ എഡിജിപിയുടെ ഡ്രൈവറായി നിയമിച്ചത്.
സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ അന്വേഷണം നടന്നുവരികയാണ്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
ജൂണ്‍ 14ന് കനകക്കുന്നില്‍ വച്ചായിരുന്നു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റത്. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്നു സ്‌നിഗ്ധ ചീത്തവിളിക്കുകയും ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിനു പിന്നില്‍ ഇടിച്ചുവെന്നുമാണ് ഗവാസ്‌കറിന്റെ പരാതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക