Image

നടി ആക്രമിക്കപ്പെട്ട കേസ് വൈകിപ്പിക്കുവാന്‍ പ്രതികള്‍ മനപൂര്‍വം ശ്രമിക്കുന്നതായി കോടതി

Published on 27 June, 2018
നടി ആക്രമിക്കപ്പെട്ട കേസ് വൈകിപ്പിക്കുവാന്‍ പ്രതികള്‍ മനപൂര്‍വം ശ്രമിക്കുന്നതായി കോടതി
നടി ആക്രമിക്കപ്പെട്ട കേസ് വൈകിപ്പിക്കുവാന്‍ പ്രതികള്‍ മനപൂര്‍വം ശ്രമിക്കുന്നതായി കോടതി. കേസ് പരിഗണിക്കുന്ന എറണാകുളം സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക