Image

നടനെ തിരിച്ചെടുക്കാനുളള അമ്മയുടെ തീരുമാനം മണ്ടത്തരമായി പോയെന്ന് വിനയന്‍

Published on 27 June, 2018
നടനെ തിരിച്ചെടുക്കാനുളള അമ്മയുടെ തീരുമാനം മണ്ടത്തരമായി പോയെന്ന് വിനയന്‍
ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ എല്ലാ ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സംവിധായകന്‍ വിനയന്റെ പ്രതികരണവും എത്തിയിരിക്കുന്നത്. നടനെ തിരിച്ചെടുക്കാനുളള അമ്മയുടെ തീരുമാനം മണ്ടത്തരമായി പോയെന്നാണ് വിനയന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരിക്കുന്നത്. താരസംഘടനയുടെ ഭാഗത്തുനിന്നും കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും രാജിവെച്ച നടിമാര്‍ക്ക് പ്രതികരിക്കാനുളള അവകാശമുണ്ടെന്നൂം വിനയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അമ്മയുടെ നേതൃത്വത്തിലുളള ചിലരുടെ വാശി കൊണ്ട് മാത്രമാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നും വിനയന്‍ പറയുന്നു. ഈ വിഷയമുണ്ടായപ്പോള്‍ ബഹളം വെച്ച് ഇളിഭ്യരായ ചില നേതാക്കളുടെ വാശി മാത്രമാണിത്. ഞങ്ങള്‍ ഇങ്ങനെ ചെയ്യും എന്ന വാശിയുടെ പുറത്തുണ്ടായ തീരുമാനം. അതേസമയം ഈ തീരുമാനം കൊണ്ട് ദിലീപിനും വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നും വിനയന്‍ പറഞ്ഞു.ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന യുവതാരങ്ങള്‍ എവിടെപ്പോയെന്നും വിനയന്‍ ചോദിക്കുന്നു. സ്വന്തം അവസരങ്ങള്‍ ത്യജിച്ചുക്കൊണ്ട് അഭിപ്രായം പറയാനുളള ധൈര്യം കാണിക്കാന്‍ ആരും തയ്യാറാവില്ല. സംഘടനയ്ക്ക് തെറ്റുപറ്റി എന്ന ബോധ്യമുണ്ടെങ്കില്‍ തിരുത്താന്‍ എത്രയോ വഴികളുണ്ട്. ആക്രണത്തിനിരയായ കുട്ടിയോട് മാപ്പു പറയാമല്ലോ! സിനിമയില്‍ അതിഭാവുകത്വമുളള നായകന്മാരായി അഭിനയിക്കുന്നവര്‍ നാട്ടിലും മാന്യന്മാരാവണമെന്നും വിനയന്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക