Image

2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2018
2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ  എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി
ചിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ചിക്കാഗോയില്‍ എത്തിയ ഡോ. ശശിതരൂര്‍ എം.പിക്കും, ഐ.എന്‍.ഒ.സി ചെയര്‍മാന്‍ (എ.ഐ.സി.സി) ഡോ. സാം പിട്രോഡയ്ക്കും ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററും, മിഡ്‌വെസ്റ്റ് റീജിയന്‍ ചിക്കാഗോയും സംയുക്തമായി വന്‍ സ്വീകരണം നല്‍കി. ഹോപ്മാന്‍ എസ്റ്റേറ്റിലുള്ള ഇന്ത്യാ ഹൗസ് റെസ്റ്റോറന്റില്‍ ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിച്ചുകൊണ്ട് 2019-ല്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ഡോ. ശശി തരൂര്‍ വിശദമായി പ്രതിപാദിച്ചു.

ഇത് ഭാരത സംസ്കാരത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായിരിക്കുമെന്നും, ഭാവിയില്‍ ഇന്ത്യ ഒരു ജനാധാപത്യ മതേതര രാജ്യമായി തുടരണോ, അതോ ഒരു ഹിന്ദു രാഷ്ട്രമായി തുടരണോ എന്ന് മോദി- അമിത് ഷാ- ആര്‍.എസ്.എസ് അജണ്ടയുടെ പരീക്ഷണത്തിന്റെ വിജയപരാജയമായിട്ടുള്ള ആവിഷ്കാരമായിരിക്കും അനന്തരഫലമെന്നും തരൂര്‍ വ്യക്തമാക്കി. ഭരണഘടന നല്‍കുന്ന ആനുകൂല്യങ്ങള്‍ മാറ്റം ചെയ്യാനും, നീതിന്യായ കോടതികളുടേയും നിയമ വ്യവസ്ഥകളുടെ പരസ്യമായ ലംഘനങ്ങളും, ബാങ്കുകളും മറ്റ് സാമ്പത്തിക സ്രോതസുകളും ചുനരാവിഷ്കരിക്കുകവഴിയും, കാര്‍ഷികരംഗത്ത് കര്‍ഷകര്‍ക്ക് വന്നുചേര്‍ന്നിരിക്കുന്ന ദുര്‍ഗതിയും, ചെറുകിട വ്യവസായികളുടെ തിരോധാനവും, തൊഴിലില്ലായ്മ രൂക്ഷമാക്കാതിരിക്കാനുള്ള നയപരിപാടികളിലെ വൈകല്യങ്ങളും, സാമ്പത്തിക രംഗത്തെ കോടാനുകോടികളുടെ തിരിമറികളും, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുരടിപ്പുകളും തുടങ്ങി ഭരണസംവിധാനങ്ങള്‍ കനത്ത പരാജയമാണെന്നു തെളിയിക്കുകയും, ഇന്ത്യയെ ബഹുദൂരം പിന്നോട്ട് നയിക്കുകയും, നോട്ട് നിരോധനം, ജി.എസ്.ടി, ബാഫ് നിരോധനം തുടങ്ങി ജനജീവിതത്തെ നരകതുല്യമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ഒരു സമ്പൂര്‍ണ്ണ പരാജയമാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ജനങ്ങളില്‍ അരാജകത്വം ജനിപ്പിക്കുകയും, കള്ളപ്പണത്തിന്റെ അതിപ്രസരത്താല്‍ നോട്ട് നിരോധനം തുടങ്ങി പാര്‍ട്ടി ശക്തിപ്പെടുത്തുകയും കോടാനുകോടികള്‍ പാര്‍ട്ടി കോര്‍പ്പറേറ്റ് ബാങ്കുകള്‍ വഴി മാറ്റി ജനാധിപത്യവ്യവസ്ഥിതിയെ വിലയ്ക്കുവാങ്ങുകയും, അതുവഴി ഒരു ഹിന്ദു രാഷ്ട്രമായ ഇന്ത്യാ മഹാരാജ്യത്തെ പരിവര്‍ത്തനം ചെയ്യുവാനുള്ള കുതന്ത്രം പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓരോ പ്രവര്‍ത്തകനും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരില്‍ക്കൂടി മാത്രമേ ഇന്ത്യയുടെ ഭാവി ശോഭനമാക്കുവാന്‍ കഴിയുകയുള്ളുവെന്ന് യോഗത്തില്‍ പ്രസംഗിച്ച ഡോ. സാം പിട്രോഡ വിശദീകരിച്ചു. ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. കേരളാ ചാപ്റ്റര്‍ ഐ.എന്‍.ഒ.സിയുടെ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, സജി കരിമ്പന്നൂര്‍, അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, ഡോ. തമ്പി മാത്യു, ജോസി കുരിശിങ്കല്‍, നടരാജന്‍ കൃഷ്ണന്‍, ജോഷി വള്ളിക്കളം, ഈശോ കുര്യന്‍, സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, പ്രതീഷ് തോമസ്, അജയന്‍ കുഴിമറ്റത്തില്‍, ഹെറാള്‍ഡ് ഫിഗുരേദോ, ജോസ് ആന്റണി തുടങ്ങിയവര്‍ യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അനൂപ് രാധാകൃഷ്ണന്‍, മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ടോമി മാത്യു അമ്പേനാട്ട്, ലൂയി ചിക്കാഗോ, ജോര്‍ജ് പണിക്കര്‍, വിശാഖ് ചെറിയാന്‍, ഷാം കുരുവിള, ജോസ് ജോര്‍ജ്, ടിംസി ചാക്കോ, റിന്‍സി കുര്യന്‍, അച്ചന്‍കുഞ്ഞ് തുടങ്ങി അനേകം വിശിഷ്ട വ്യക്തികള്‍ യോഗത്തില്‍ പങ്കെടുത്തു. ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ സെക്രട്ടറി ജസ്സി റിന്‍സി സ്വാഗതവും പോള്‍ പറമ്പി കൃതജ്ഞതയും പറഞ്ഞു.
2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ  എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ  എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ  എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ  എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ  എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ  എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി2019-ല്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരണോ  എന്നു തീരുമാനിക്കപ്പെടാം: ശശി തരൂര്‍ എം.പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക