യൂറോപ്യന്‍ ക്‌നാനായ സംഗമം ജൂണ്‍ 30ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
EUROPE
27-Jun-2018

കാര്‍ഡിഫ്: ജൂണ്‍ 30 ശനിയാഴ്ച നടക്കപ്പെടുന്ന ആറാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാര്‍ഥന, 9ന് വി. കുര്‍ബാന, 11ന് ക്‌നാനായ കുടിയേറ്റ സ്മരണകള്‍ വിളിച്ചോതുന്ന റാലി, ഉച്ചയ്ക്ക് 12ന് നടക്കുന്നപൊതുസമ്മേളനത്തില്‍ ആയൂബ് മോര്‍ സില്‍വനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുരിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്താ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും ഫാ.സജി ഏബ്രഹാം സ്വാഗതം ആശംസിക്കുന്നതുമാണ്.
ഫാ. തോമസ് ജേക്കബ്, ഫാ. ജോമോന്‍ പുന്നൂസ്, തോമസ് ജോസഫ്(യുകെകെസിഎ പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേരുകയും ഡോ. മനോജ് ഏബ്രഹാം നന്ദി രേഖപ്പെടുത്തും ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ പള്ളികളുടെ കലാപരിപാടികള്‍ ആരംഭിച്ചു ആറിന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് ആശീര്‍വാദത്തോടെ പരിപാടികള്‍ അവസാനിക്കും.
റിപ്പോര്‍ട്ട്: സജി ഏബ്രഹാം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments