Image

യുക്മ വള്ളംകളിയ്ക്ക് സ്‌പെഷല്‍ പ്രിന്റ് എഡിഷന്‍; വള്ളംകളി സുവനീര്‍

Published on 27 June, 2018
യുക്മ വള്ളംകളിയ്ക്ക് സ്‌പെഷല്‍ പ്രിന്റ് എഡിഷന്‍;  വള്ളംകളി സുവനീര്‍

ലണ്ടന്‍: യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 30 ശനിയാഴ്ച സംഘടിപ്പിക്കപ്പെടുന്ന 'കേരളാ പൂരം2018ന്റെ പ്രചരണാര്‍ത്ഥം പ്രത്യേക പ്രിന്റ് എഡിഷന്‍ പുറത്തിറങ്ങി. യുകെയിലെന്പാടും പ്രചാരമുള്ള കേരളാ ലിങ്ക് പത്രവുമായി സഹകരിച്ചാണ് യുക്മ ഈ പ്രത്യേക പതിപ്പ് പ്രസിദ്ധീകരണത്തിനെത്തിച്ചിരിക്കുന്നത്. 

'കേരളാ പൂരം 2018' സ്‌പെഷ്യല്‍ പ്രിന്റ് എഡിഷന്റെ ആദ്യപ്രതി മിഡ്‌ലാന്റ്‌സ് റീജണല്‍ കായികമേളയില്‍ വച്ച് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് കെസിഎ റെഡ്ഡിച്ച് പ്രസിഡന്റ് അഭിലാഷ് സേവ്യറിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ് അധ്യക്ഷനായിരുന്നു. യുക്മ നേതാക്കളായ ജയകുമാര്‍ നായര്‍, അനീഷ് ജോണ്‍, സന്തോഷ് തോമസ്, പോള്‍ ജോസഫ്, ജോര്‍ജ് മാത്യു, ഷിജു ജോസ് എന്നിവര്‍ പങ്കെടുത്തു. 

ഈ പ്രത്യേക പ്രിന്റ് എഡിഷന്‍ യുകെയില്‍ എവിടെയുള്ള മലയാളി അസോസിയേഷനുകള്‍ക്കും പോസ്റ്റല്‍ മാര്‍ഗം അയച്ചു നല്‍കുന്നതാണ്. ഇതിനായി യുക്മ കേരളാ പൂരം 2018 പബ്ലിസിറ്റി കമ്മിറ്റിയുടെ ചുമതലയുള്ള സുജു ജോസഫ് 07904605214, ബാലസജീവ് കുമാര്‍ 07500777681 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക