Image

ജീസസ് യൂത്തിന്റെ നാല്‍പ്പതുമണി ആരാധന ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്നു വരെ കൊളോണില്‍

Published on 27 June, 2018
ജീസസ് യൂത്തിന്റെ നാല്‍പ്പതുമണി ആരാധന ജൂണ്‍ 29 മുതല്‍ ജൂലൈ ഒന്നു വരെ കൊളോണില്‍

കൊളോണ്‍: ജര്‍മനിയിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണില്‍ നാല്‍പ്പതു മണി ആരാധന നടത്തപ്പെടുന്നു. ജൂണ്‍ 29ന് വെള്ളിയാഴ്ച ആരംഭിച്ച് ജൂലൈ ഒന്നിനാണ് ദിവ്യകാരുണ്യ ആരാധന സമാപിക്കുന്നത്. കൊളോണ്‍ റോണ്‍ഡോര്‍ഫിലെ ദേവാലയത്തിലാണ് പരിപാടികള്‍ നടക്കപ്പെടുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് വി. ദിവ്യബലിയോടുകൂടി തുടക്കമാകും. തുടര്‍ന്ന് വൈകിട്ട് ഒന്‍പതിനു തുടങ്ങുന്ന ആരാധനയ്ക്ക് ജീസസ് യൂത്തിലെ അംഗങ്ങള്‍ പങ്കെടുക്കും. 

ശനിയാഴ്ച രാവിലെ എട്ട്, ഉച്ചയ്ക്ക് പന്ത്രണ്ട്, മൂന്ന്, വൈകിട്ട് ഏഴ്, ഒന്‍പത്, ഞായറാഴ്ച രാവിലെ എട്ട് എന്നീ സമയങ്ങളില്‍ കൊന്തനമസ്‌ക്കാരവും, ശനിയാഴ്ച രാവിലെ പത്ത്, വൈകുന്നേരം അഞ്ച്, ഞായറാഴ്ച രാവിലെ പത്ത് എന്നീ സമയങ്ങളില്‍ ആരാധനാ സ്തുതിപ്പും, ഇടയ്ക്കുള്ള സമയങ്ങളില്‍ ആരാധനയും, ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്് ദിവ്യബലിയും ഉണ്ടായിരിയ്ക്കും. ഞായറാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന ദിവ്യബലിയോടുകൂടി പരിപാടികള്‍ സമാപിയ്ക്കും. 

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പാ വി.കുര്‍ബാന അര്‍പ്പിയ്ക്കുന്‌പോള്‍ ഉപയോഗിച്ചിരുന്ന കാസാ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചാണ് ആരാധന നടത്തുന്നത്. ആരാധനയുടെയും കൊന്തനമസ്‌കാരത്തിന്റെയും ശക്തിയില്‍ യുവജനങ്ങളില്‍ പ്രാര്‍ത്ഥനയുടെയും ദൈവസ്‌നേഹത്തിന്റെയും, വിശ്വാസത്തിന്റെയും പൂര്‍ണത വളര്‍ത്തിയെടുക്കാന്‍ ഉപകരിയ്ക്കുന്ന ആരാധനയിലേക്ക് ജര്‍മനിയിലെ എല്ലാ യുവജനങ്ങളെയും ക്ഷണിയ്ക്കുന്നതായി ജീസസ് യൂത്തിനുവേണ്ടി റോണ്‍ഡോര്‍ഫ് ഇടവക വികാരി ഫാ.ജോര്‍ജ് വെന്പാടുതറ സിഎംഐ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക