Image

വേലിതന്നെ വിളവു തിന്നുന്നു (നിയമവിദഗ്ദ്ധന്‍ അഗസ്റ്റിന്‍ കാണിയാമറ്റം എഴുതുന്ന പരമ്പര)

Published on 27 June, 2018
വേലിതന്നെ വിളവു തിന്നുന്നു (നിയമവിദഗ്ദ്ധന്‍ അഗസ്റ്റിന്‍ കാണിയാമറ്റം എഴുതുന്ന പരമ്പര)
നിയമ വിദഗ്ധനും റിട്ടയേഡ് ജഡ്ജിയും ഹൈക്കോടതിയിലെ അഭിഭാഷകനുമായ കെ.എ. അഗസ്റ്റിന്‍ കണിയാമറ്റം എഴുതുന്നവേലി തന്നെ വിളവു തിന്നുന്നു'ലേഖന പരമ്പര ഇമലയാളിയില്‍ ആരംഭിക്കുന്നു.

ലേഖകനെക്കുറിച്ച്:കെ.എ. അഗസ്റ്റിന്‍ കണിയാമറ്റം MA,LLM(USA),ML(INDIA),PGDJ (റിട്ടയേര്‍ഡ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി).

21 വര്‍ഷത്തെ ജുഡീഷ്യല്‍ സര്‍വീസില്‍ വടക്കന്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സേവനം ചെയ്തിട്ടുള്ള ലേഖകന്‍ തൊടുപുഴ ജില്ലാ ജഡ്ജിയായി വിരമിക്കും വരെ ഒട്ടേറെ ശ്രദ്ധേയമായ കേസുകളില്‍ വിധിന്യായം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ മണ്‍പാത്രനിര്‍മ്മാണ രംഗത്തെ പ്രശസ്തി കേട്ട കോളനിയായ നിലമ്പൂരിലെ അരുവാക്കാട് കോളനിവാസികളെ ചൂഷണം ചെയ്ത് വേശ്യവൃത്തിയിലേക്ക് നയിച്ച സാമൂഹ്യവിദ്ധരെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ വിധി പ്രസ്താവിച്ച അഗസ്റ്റിന്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ സഹകരണത്തോടെ ഈ കോളനി നിവാസികള്‍ സ്വയം തൊഴില്‍ മേഖലയില്‍ പരിശീലനവും തൊഴില്‍ സംരംഭവുമൊരുക്കാന്‍ നടപടികളും ചെയ്ത് അവരെ പുനരധിവസിപ്പിച്ചത് 1990 ല്‍ പത്രമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.ജുഡീഷ്യറി സര്‍വീസില്‍ 21 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം തൊടുപുഴയില്‍ ഇടുക്കി ജില്ലാ സെഷന്‍സ് ജഡ്ജിയായി വിരമിച്ചു.

ഇന്ത്യയിലെയും കേരളത്തിലെയും ആനുകാലിക സംഭവങ്ങളുടെ പ്രത്യേകിച്ച് നിയമ വ്യവസ്ഥകളുടെയും സുപ്രധാന കോടതിവിധികളുടെയും കേസുകളുടെയും ഗതിവിഗതികള്‍ വിശകലനം ചെയ്യുന്നതാണ് ഈ പരമ്പര. ലേഖകന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതും നിയമരംഗത്തെയും രാഷ്ട്രീയസാമൂഹിക സാമുദായികസാംസ്കാരിക രംഗത്തെയും അപചയങ്ങളെ തുറന്നുകാട്ടുന്നതുമായിരിക്കും അഗസ്റ്റിന്‍ കണിയാമറ്റത്തിന്റെ ലേഖനങ്ങള്‍.

ചരിത്രതാളുകളില്‍ നിന്നെടുത്ത വസ്തു നിഷ്ടതകള്‍ ആധാരമാക്കിയുള്ള ഈ ലേഖന പരമ്പരയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത് സീറോ മലബാര്‍ സഭയിലെ വിവാദ വസ്തുകച്ചവടത്തെക്കുറിച്ചാണ്.

സീറോ മലബാര്‍ സഭ ഉള്‍പ്പെടെ സഭാ നിയമങ്ങളെക്കുറിച്ച് അഗാധമായ അറിവും സഭാപരമായ കേസുകളില്‍ പല തീര്‍പ്പുകളും കല്‍പ്പിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം നല്ലൊരു പ്രാസംഗികനും അധ്യാപകനും കൂടിയാണ്. വൈദികര്‍ക്കും വൈദിക വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പലവിഷയങ്ങളില്‍ ക്ലാസ് എടുക്കുകയും സെമിനാര്‍, ചര്‍ച്ചകള്‍ എന്നിവയ്ക്ക് സജീവമായ നേതൃത്വവും നല്‍കിയിട്ടുള്ള അഗസ്റ്റിന്‍ തൊടുപുഴ ജില്ലാ ജഡ്ജിയായി വിരമിച്ച ശേഷം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണിപ്പോള്‍. സോഷ്യോളജിയില്‍ എം.എ.നേടിയ ശേഷം തിരുവനന്തരപുരം ലോകോളേജില്‍ നിന്ന് എല്‍.എല്‍.ബി.യും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എല്ലും നേടി. ഇതിനിടെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പത്ര പ്രവര്‍ത്തനത്തില്‍ (Journalism) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. അമേരിക്കയിലെ ന്യൂഹാംപ്‌ഷെയര്‍ സ്ക്കൂള്‍ ഓഫ് ലോയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയിലും അമേരിക്കന്‍ ലോയിലും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

ഭാര്യ: വിക്ടോറിയ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും വിരമിച്ചു. മക്കള്‍: ഡോ.കരുണ്‍(കോര്‍ണേല്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് മാസ്റ്ററല്‍ റിസര്‍ച് ചെയ്യന്നു), ഡോ. മനീഷ (യൂണിവേഴ്‌സിറ്റി ഓഫ് ലാഫെയറ്റെ), അരുണ്‍ (ഐ ടി പ്രൊഫഷണല്‍, ന്യൂജേഴ്‌സി) വരുണ്‍ (ഐ.ടി. പ്രൊഫഷണല്‍, ബാംഗ്ലൂര്‍).മരുമകള്‍: ഡോ. ജാസ്മിന്‍ കരുണ്‍ (കോര്‍ണേല്‍ യൂണിവേഴ്‌സിറ്റി ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക