Image

പപ്പന്‍-ഫ്രം അമേരിക്ക (ചെറുകഥ: അജോയ് കുമാര്‍)

Published on 27 June, 2018
പപ്പന്‍-ഫ്രം  അമേരിക്ക  (ചെറുകഥ: അജോയ് കുമാര്‍)
പഴയ കൂട്ടുകാരന്‍ അമേരിക്കയില്‍ നിന്ന് എത്തി എന്ന കരക്കമ്പി കേട്ട ഉടന്‍ ഞാന്‍ ഒരു ബുക്കും എടുത്തു ചാടിപ്പുറപ്പെട്ടു, പണ്ട് വലിയ ചങ്ങാതി ആയിരുന്നു, പത്മകുമാര്‍ എന്ന പപ്പന്‍,വീടിനു വെളിയില്‍ എത്തിയപ്പോള്‍ കണ്ടു പഴയ പപ്പനെ ശീമപ്പന്നി ആയി മോര്‍ഫ് ചെയ്ത പോലെ ഒരു രൂപം,ഒരു കുഞ്ഞു ജീന്‍സ് നിക്കര്‍ ആണ് വേഷം,ഞാന്‍ ചെന്ന് കയറിയ ഉടനെ പപ്പന്‍ ചാടി വീണു എന്നെ കെട്ടിപ്പിടിച്ചു ഞെരിച്ചു,എന്നിട്ട് മാറി നിന്ന് ചോദിച്ചു,

എച്ചോയ്... വ്‌ഴ്വാ ... ലോങ്ങ് ടൈം...യ്‌ഴ്വാ ക്വഴാ

ഞാന്‍ കണ്ണ് തള്ളി....പപ്പാ...നിന്റെ സംസാര ശേഷി നഷ്ട്ടപ്പെട്ടോ?

നിന്നേ എത്ര നാളായി കണ്ടിറ്റ് എന്ന് പറഞ്ഞതാ...

ദൈവമേ അത് അമേരിക്കന്‍ ഇംഗ്ലീഷ് ആയിരുന്നു ,കം കം എന്ന് പറഞ്ഞു അവന്‍ എന്നെ അകത്തേക്ക് കൊണ്ട് പോയി... അകത്ത് അവന്‍ ചെറുതായത് പോലെ രണ്ടെണ്ണം ഇരിക്കുന്നു,കയ്യില്‍ റ്റാബും ലാപ് ടോപ്പും..രണ്ടും അതേ നിക്കര്‍ ആണ് വേഷം

വ്യസ്‌ഴ്വാ ബുവശ്‌ഴാ ബിശ്ച്‌നസ്വഴ.....അവന്‍ പിള്ളേരോട് പറഞ്ഞു

ഞാന്‍ ബാ ബാ ബ്ലാക്ക് ഷീപ് മനസ്സില്‍ ഉരുവിട്ട് പഠിച്ചു,ആവശ്യം വന്നാല്‍ എടുത്തു കലക്കണം.... മേരി ഹാഡ് എ ലിറ്റില്‍ ലാമ്പ് മറന്നു..

വാഴ് ആഴ് യൂ ദ്വൈഴിംഗ് .....

ഞാന്‍ ചിരിച്ചു കാണിച്ചു, ഹി ഹി ഹി ഹി

നീ എന്ത് ചെയ്യുന്നു...

ഓ അതാണോ,പപ്പാ നീ ഈ അമേരിക്കന്‍ ഇംഗ്ലീഷ് പറയാതെ ഇന്ത്യന്‍ ഇംഗ്ലീഷ് പറ...പ്ലീസ്

വോക്കെ...വോക്കെ

ഞാന്‍ ഇപ്പൊ റെയില്‍വേയില്‍ ആണ് ,ഇവിടെ തിരുവനന്തപുരത്ത് തന്നെ

റിയലീ ?...റിയലീ ? ....എക്‌സലന്റ്...എക്‌സലന്റ് ...അവന്‍ സോഫയില്‍ ഇരുന്നു തുള്ളി, സോഫയുടെ സ്പ്രിംഗ് ആക്ഷന്‍ കാരണം ഞാനും

ഓ റെയില്‍വേ എന്ന് പറഞ്ഞാല്‍ അത്ര വലിയ സംഭവം ആണല്ലേ...ഞാന്‍ ഒന്ന് ഞെളിഞ്ഞിരുന്നു, പിന്നെ പതുക്കെ ഒരു ബുക്ക് എടുത്തു അവന്റെ കയ്യില്‍ കൊടുത്തു,

വാഴ്‌സ് ദിസ്

അങ്ങനെ ഒരു മാമ്പഴക്കാലം

മാംപാഴ കാഴ്‌ലം , എന്ന് വെയ്ച്ചാല്‍ ?

ഇത് ഞാന്‍ എഴുതിയതാണ്, സ്‌റ്റേറ്റ് അവാര്‍ഡ് ഉള്‍പ്പടെ രണ്ടു അവാര്‍ഡും കിട്ടി,

മൈ ഗോഡ്.യൂ ആര്‍ എ ഴൈറ്റാ ? ഐ കാന്റ് ബിലീവ് ഇറ്റ് ...മാ ഫ്രെണ്ട് എച്ചോയ് കുമാ ഈസ് എ ഴൈറ്റാ.......?

ഞാന്‍ വിളറിയ മുഖവുമായി പറഞ്ഞു, അങ്ങനെ ഒന്നുമില്ല ...ഞാന്‍ ആണ് ഇത് എഴുതിയതെന്ന്...പറഞ്ഞു എന്നെ ഉള്ളൂ...

അത് വക വെക്കാതെ അവന്‍ നിക്കര്‍ ധാരികള്‍ ആയ തടിയന്‍ മക്കളോട് പറഞ്ഞു ...ഹേ കിഡ്‌സ്...ദിസ് അങ്കിള്‍ ഈസ് എ ഴൈറ്റാ...

അവന്മാര് രണ്ടു ചാട്ടം...റിയലീ....അങ്കിള്‍...ആഴ് യൂ എ ഴൈറ്റാ ?

..ര്‍

ഴൈറ്റാ ?

...ര്‍

വാട്ട് ര്‍ ര്‍ ?

റൈറ്ററിലെ ര്‍

ആ ര്‍ സൈലന്റ് ആണ് , അവനു ദേഷ്യം വന്നു...ഴൈറ്റ എന്നേ ഞങ്ങള്‍ പഴയൂ ,ഴൈറ്റ , ഫൈറ്റ,ഹാരി പോട്ട

അത് ഞാന്‍ അറിഞ്ഞില്ല...സോ

സോ?

സോറി...ആ റി സൈലന്റ് ആക്കി

ശോ...സോഴി യിലെ ഴി സൈലെന്റ് ആക്കണ്ട ...നീ നന്നാവൂല, സെയിം ഓള്‍ഡ് ആറ്റിറ്റിയൂഡ് ,

അങ്കിള്‍ ടെല്‍ അസ് യുവര്‍ സ്‌റ്റൊഴി ,രണ്ടു കുട്ടിയാനകളും നിന്ന് തുള്ളി

ഞാന്‍ മുരടനക്കി, ഭഗവാനെ എന്ത് പറയും,

ടെല്‍ അസ്

ഓ,പഴയാം, അല്ല പറയാം , ട്വൈസ് അപ്പോണ്‍ എ ടൈം, അല്ല ഒണ്‍സ് അപ്പോണ്‍ ആണെന്ന് തോന്നുന്നു, ദെയര്‍ വാസ് എ മാംഗോ ട്രീ ഇന്‍ എ വില്ലേജ് ,

ഹേ കിഡ്‌സ്, നോ,സ്‌പെയര്‍ അസ് ,ലീവ് അസ് ,പപ്പന്‍ പിള്ളേരെ പറഞ്ഞു അകത്തു വിട്ടു, ഭാഗ്യം

ഹണീ...ഹണീ... അവന്‍ അകത്തേക്ക് നോക്കി അലറി

എനിക്ക് തേന്‍ വേണ്ട പപ്പാ ...ചായയോ കാപ്പിയോ വല്ലതും ഉണ്ടെങ്കില്‍

ശോ, ഹണീ എന്ന് ഞാന്‍ വൈഫിനെ വിളിച്ചതാ...ഇയല്‌ടെ കാര്യം

യെസ് ഹണീ...അത് പോലെ വേറെ ഒരു രൂപം നിക്കറും ഇട്ട് അകത്തു നിന്നും വന്നു,അപ്പൊ ഇവന്‍ അവളുടെ ഹണി ആണ്, ഇവള്‍ അവന്റെയും , ആകെ ഒരു ഹണി മയം, ഒരു ജീന്‍സ് നിക്കര്‍ വാങ്ങിച്ചാല്‍ വീട്ടില്‍ എല്ലാവര്‍ക്കും ഇടാം

മീറ്റ് എച്ചോയ്, മാ ഫ്രെണ്ട്...ഹീ ഈസ് എ ബിഗ് ഴൈറ്റ ...എന്‍ അവാര്‍ഡ് വിന്നാ

ഞാന്‍ പറഞ്ഞു...ഓ അങ്ങനെ ഒന്നുമില്ല.

കൊങ്ങ്രാറ്റ്‌സ്...വ്‌ഴ്വാ യ്‌ഴ്വാ ക്വഴാ ദ്‌ഴീങ്ക് , ഭാര്യയുടെ വക....

ഞാന്‍ അര്‍ഥം മനസിലാകാതെ ചിരിച്ചു കൊണ്ടിരുന്നു

കുടിക്കാന്‍ എടുക്കട്ടെ എന്ന്....അവന്‍ തര്‍ജിമ ചെയ്തു

യെസ് ...ഇന്‍ എ ഗ്ലാസ് ഗിവ് മി ലിറ്റില്‍ ബിറ്റ് ഗ്രീന്‍ വാട്ടര്‍...

അവന്റെ ഭാര്യ കണ്ണും തള്ളി അകത്തു പോയി...ആശ്വാസം ,
നിന്റെ അച്ഛനും അമ്മയും നിങ്ങള്‍ ഇല്ലാത്തപ്പോള്‍ ഇവിടെ ഒറ്റക്കല്ലേ പപ്പാ

ഹേ അല്ല, രണ്ടു ചോളിക്കാര്‍ ഉണ്ട്,,പിന്നെ സ്‌കൈപ്പ്,ഉണ്ട്, ഐ പോഡ് ,ഐ പാഡ് ഉണ്ട്..പിന്നെ സെക്യൂരിറ്റിക്ക് ഒരു നായയും ഉണ്ട് , എ ഡോഗ്

നായ എന്ന് കേട്ടപ്പോള്‍ ജന്തുസ്‌നേഹി ആയ എനിക്ക് സന്തോഷമായി,നായ ഉണ്ടോ? കൊള്ളാം, ഏതാ ഇനം?

ലറ്റൊ പെട്ടാ പോരിയര്‍...

എന്തര് പോരിയര്‍ ? ഞാന്‍ കണ്ണ് തള്ളി

എ ഫോഴിന്‍ ബ്‌ഴീദ് ,ഒരു വിദേശ ഇനം ആണ്,കാണണോ, കേരളത്തില്‍ ഒരെണ്ണമേ ഉള്ളു ഈ ഇനം...

കാണാം....ഞാന്‍ പറഞ്ഞു

അര്‍നോള്‍ഡ് ഷ്വാസനീഗ....അവന്‍ അകത്തേക്ക് നോക്കി വിളിച്ചു

അങ്ങേരും നിന്റെ കൂടെ വന്നോ? ഹയ്യോ എനിക്ക് വലിയ ഇഷ്ട്ടമാണ് ,അര്‍നോള്‍ഡ് ശിവശങ്കരന്‍ നായരെ

നോ, ഓ ഗോഡ്, ദിസ് ഈസ് മൈ ഡോഗ്‌സ് നെയിം മാന്‍

അയ്യോ. സാധാരണ ടൈഗര്‍.. ഹിറ്റ്‌ലര്‍ ...ബിസ്ക്കറ്റ് എന്നൊക്കെ അല്ലെ പട്ടിക്ക് പേര്

നോ, ഈ പട്ടിക്കു അങ്ങനെ ഉള്ള പേഴ് ഒന്നും ചേഴില്ല .അയിനു ദേഷ്യം വരും...സോ സെന്‍സിറ്റീവ് യൂ നോ ?

ഐ ഡോണ്ട് നോ

അങ്ങനെ ഇരിക്കെ,അതാ ഒരു പശുക്കുട്ടി അകത്തു നിന്നു വരുന്നു,
പപ്പാ ,നിങ്ങള്‍ പശുവിനെ വീട്ടിനകത്താണോ വളര്‍ത്തുന്നത് ,ഇത് ജേഴ്‌സി ആണോ? കൊള്ളാം, എത്ര ലിറ്റര്‍ കറക്കും ?

റബ്ബിഷ് ...അതാണ് അര്‍നോള്‍ഡ് ഷ്വാസനീഗ...മൈ ഡോഗ്

ദൈവമേ ഈ പണ്ടാരം ആണോ പട്ടി...ഉടനെ എണീറ്റ് ഓടിയാല്‍ മാനം പോവും എന്നുള്ളത് കൊണ്ട് ഞാന്‍ ഓടിയില്ല,പകരം പതുക്കെ എണീറ്റു...

പപ്പാ എനിക്ക് അത്യാവശ്യമായി പഞ്ചായത്ത് ഓഫീസില്‍ വെള്ളത്തിന് പൈസ അടക്കാന്‍ പോണം

ഈ രാത്രി ഏത് ഓഫീസ്...? കൊര്‍പ്പറേഷനില്‍ ഏതു പഞ്ചായത്ത് ?

ഇന്ത്യന്‍ ന്യൂസ് റീലില്‍ ബോംബെ നാണപ്പന്‍ പറയുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു...കേരളത്തിലെ ചില കൊര്‍പ്പറേഷനില്‍ പഞ്ചായത്ത് ഓഫീസുകള്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കാറുണ്ട് ...അവിടങ്ങളില്‍ ഒക്കെ അവര്‍ വെള്ളത്തിന് പണം സ്വീകരിക്കാറും ഉണ്ട്

ഴിയലി ? ഗ്‌ഴെറ്റ് ...

അതെ,ഗ്‌ഴെറ്റ് ,അപ്പോ ഞാന്‍ പോട്ടെ, അല്ലെങ്കില്‍ അവരു വെള്ളം കട്ട് ചെയ്യും .വെള്ളം ഇല്ലെങ്കില്‍ എനിക്ക് നാരങ്ങ വെള്ളം ഒന്നും ഉണ്ടാക്കി കുടിക്കാന്‍ പറ്റൂല പപ്പാ, അതാണ്, പൊക്കോട്ടെ?

നോ,സിറ്റ് ദെയ്ര്‍ ...ഇനി ആര്‍നോള്‍ഡിനെ കണ്ടിട്ട് പോയാല്‍ മതി ,ഇല്ലെങ്കില്‍ അവനു ഫീല്‍ ചെയ്യും..സോ സെന്‍സിറ്റീവ് യൂ നോ

ഐ ഡോണ്ട് നോന്ന് പറഞ്ഞില്ലേ

ആ പട്ടി ആന വരും പോലെ കുലുങ്ങി കുലുങ്ങി വന്നു എന്റെ കാലിനടുത്തു കിടന്നു , കണ്‍വേയര്‍ ബെല്‍റ്റ് പോലെ ഉള്ള തടിയന്‍ നാക്കിട്ട് ഷൂസില്‍ നക്കി.ഞാന്‍ പതുക്കെ കാല്‍ അകത്തേക്ക് വലിച്ചു,കാരണം അത് ഒന്ന് ആഞ്ഞു നക്കിയാല്‍ എന്റെ കാലും ഷൂസും ഞാനും എല്ലാം കൂടെ അകത്തു പോകും

രാത്രി കള്ളന്‍ വരുമ്പോള്‍ ഈ പട്ടിയുടെ പേരൊക്കെ ഇവന്റെ വയസായ അച്ഛനും അമ്മയും എങ്ങനെ ഓര്‍ത്തെടുത്തു വിളിക്കുമോ എന്തോ,അഥവാ ഇനി വിളിച്ചാലും അവരുടെ പല്ല് സെറ്റ് തെറിച്ചു പോയി ഈ പട്ടിയുടെ ദേഹത്തെങ്ങാനും വീഴും,എങ്കില്‍ അത് അവരെ എപ്പോ വിഴുങ്ങി എന്ന് ചോദിച്ചാല്‍ മതി

ഇവന്റെ വീഡിയോ വൈറല്‍ ആണ് കേട്ടോ എച്ചൊയ്

വയറിലോ...ആരുടെ വയറില്‍...? ഞാന്‍ ചോദിച്ചു

ഹോ, എടൊ ...വൈറല്‍ ആണ് എന്ന്....യൂ ട്യൂബില്‍

ശെരി,എന്നാല്‍ ഞാന്‍ അങ്ങോട്ട്....ഞാന്‍ പതുക്കെ എണീറ്റു

അര്‍നോള്‍ഡ് ഗോ ഇന്‍ സൈഡ്...അത് കേള്‍ക്കാത്ത താമസം ആ പട്ടി ആന ഒക്കെ എണീക്കുന്നത് പോലെ കഷ്ട്ടപ്പെട്ട് എണീറ്റ് ചന്തിയും കുലുക്കി അകത്തു പോയി...പോയി ഒരു മിനിറ്റ് കഴിഞ്ഞിട്ടും വാല് പോയി കഴിഞ്ഞില്ല അത്ര നീളം...

ഹണീ...അവന്റെ ഭാര്യ പിന്നെയും വന്നു അവന്റെ ചെവി തിന്നുന്നു...

ഹുഹുഹഹഹ ....അവന്‍ ചിരിക്കുന്നു...ഗ്രീന്‍ വാട്ട മീന്‍സ് പ്ലെയിന്‍ വാട്ട ഹണീ...ദിസ് ഫെലോ ഈസ് സോ ഫണ്ണി....ഡോണ്ട് ടേക്ക് ഇറ്റ് സീരിയസ് ,ബ്രിംഗ് സം പ്ലെയിന്‍ വാട്ട

ഞാന്‍ പറഞ്ഞു എനിക്ക് വാട്ട വേണ്ട പപ്പാ ..വല്ല വാറ്റും ഉണ്ടെങ്കില്‍ ,,,

അഗൈന്‍ ജോക്ക്...ഫണ്ണി ഗായ്.. അവന്‍ എന്റെ വയറില്‍ ഇട്ടു കുത്തി...

അപ്പൊ അകത്തു നിന്ന് കേട്ടു, സിംഹം അമറുന്ന ശബ്ദത്തില്‍ പട്ടിയുടെ കുരയും ആംബുലന്‍സ് സയറണ്‍ അടിക്കുന്ന പോലെ ഉള്ള ജോലിക്കാരിയുടെ അലര്‍ച്ചയും....

പപ്പനും സംഘവും അകത്തേക്ക് ഓടി...രാത്രിയിലത്തേക്ക് വാങ്ങി വെച്ചിരുന്ന ചിക്കന്‍ ബിരിയാണി അര്‍നോള്‍ഡ് വിഴുങ്ങി എന്നാണു പച്ച മലയാളത്തില്‍ ജോലിക്കാരി അലറിയത്....തടയാന്‍ ചെന്നപ്പോള്‍ നല്ല ഒരു കടിയും അവര്‍ക്ക് കിട്ടി...

അകത്തു പോയ പപ്പനെ കാണാതെ ഞാന്‍ കുറെ നേരം കൂടി താളം ചവിട്ടി നിന്നു, ഒന്നും കിട്ടുന്ന ലക്ഷണമില്ല,കുപ്പി പോയിട്ട് ഒരു ചോക്കലേറ്റ് പോലും ..ഞാന്‍ പതുക്കെ ഇറങ്ങി നടന്നു .ഗേറ്റ് തുറന്നപ്പോള്‍ അകത്തു നിന്നു വീണ്ടും പട്ടിയുടെ ഭീകര കുരയും പപ്പന്റെ മലയാളത്തില്‍ ഉള്ള എന്റെ മുടിപ്പെര അമ്മച്ചീ ,എന്നെ ഈ നശൂലം കൊന്നെ...എന്ന നിലവിളിയും കേട്ടു...

ഞാന്‍ ആ നാട്ടുകാരന്‍ അല്ലാത്തത് പോലെ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ ഓടി...ഓടുന്ന വഴി ഞാന്‍ ആലോചിച്ചു ....ഇനി എന്നാണാവോ പത്രത്തില്‍ വാര്‍ത്ത! വരുന്നത് ...വിശപ്പ് കാരണം ഒരു പട്ടി, വൃദ്ധ ദമ്പതികളെ വിഴുങ്ങിയെന്ന്‌
Join WhatsApp News
Vayanakkaran 2018-06-28 16:51:54
What is the writer trying to say? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക