Image

വചനശുശ്രൂഷയും പീഡാനുഭവ വാരാചരണവും ഫാ. വള്ളിക്കാട്ടില്‍ നയിക്കും

വര്‍ഗീസ്‌ പോത്താനിക്കാട്‌ Published on 27 March, 2012
വചനശുശ്രൂഷയും പീഡാനുഭവ വാരാചരണവും ഫാ. വള്ളിക്കാട്ടില്‍ നയിക്കും
ന്യൂയോര്‍ക്ക്‌: ന്യൂഹൈഡ്‌ പാര്‍ക്ക്‌ ചെറി ലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തിലെ ഈ വര്‍ഷത്തെ കഷ്‌ടാനുഭവ വാരാചരണത്തിനും വചനശുശ്രൂഷയ്‌ക്കും ഫാ. ഗീവര്‍ഗീസ്‌ വള്ളിക്കാട്ടില്‍ നേതൃത്വം നല്‍കും. പ്രശസ്‌ത ധ്യാനഗുരുവും വാഗ്മിയുമായ ഫാ. വള്ളിക്കാട്ടില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുഖദ ധ്യാനകേന്ദ്രത്തിന്റെ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നു.

മാര്‍ച്ച്‌ 29 വ്യാഴാഴ്‌ച വൈകിട്ട്‌ 6.30ന്‌ നാല്‍പ്പതാം വെള്ളിയാഴ്‌ചത്തെ കുര്‍ബാനയോടു കൂടി ആരംഭിക്കും. മാര്‍ച്ച്‌ 31 ശനിയാഴ്‌ച രാവിലെ 7.30ന്‌ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ ഒന്‍പത്‌ മുതല്‍ ഒന്നുവരെ ധ്യാനം ഉണ്ടായിരിക്കും.

ഓശാന ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ ഈസ്‌റ്റര്‍ വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട്‌ 6.30ന്‌ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്‌ ഫാ. വള്ളിക്കാട്ടില്‍ വചനശുശ്രൂഷയും നടത്തും. ഏപ്രില്‍ നാല്‌ ബുധനാഴ്‌ച വൈകിട്ട്‌ 6.30ന്‌ പെസഹാ വ്യാഴാഴ്‌ച ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ ആറിന്‌ രാവിലെ ഒന്‍പതിന്‌ ദുഃഖവെള്ളിയാഴ്‌ച ശുശ്രൂഷകളും നടക്കും.

ഏപ്രില്‍ ഏഴ്‌ ശനിയാഴ്‌ച രാവിലെ പത്തിന്‌ വിശുദ്ധ കുര്‍ബാനയും ഏപ്രില്‍ എട്ട്‌ ഞായര്‍ രാവിലെ എട്ടിന്‌ ഈസ്‌റ്റര്‍ ശുശ്രൂഷകളും ആരംഭിക്കും. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
റവ.ഡോ. പി.എസ്‌. സാമുവല്‍ കോറെപ്പിസ്‌കോപ്പ: 516 355 0003
ഫാ. ഗ്രിഗറി വര്‍ഗീസ്‌ (വികാരി): 914 413 9200
മാത്യു മാത്തന്‍ (സെക്രട്ടറി): 516 465 3329
ജോണ്‍ തോമസ്‌, തോമസ്‌ ചാക്കോ: 516 775 2281
വചനശുശ്രൂഷയും പീഡാനുഭവ വാരാചരണവും ഫാ. വള്ളിക്കാട്ടില്‍ നയിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക