കൊച്ചി: അക്രമത്തിനിരയായ നടിയുടെ അവസരങ്ങള്‍ താന്‍
ഇല്ലാതാക്കിയിട്ടില്ലെന്ന് നടന് ദിലീപ് . താന്‍ അവസരങ്ങള്‍
നഷ്ടപ്പെടുത്തിയെന്ന് താരസംഘടനയായ `അമ്മ'യ്ക്ക് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍
അതിന്മേല് എന്ത് നടപടിയാണെടുത്തതെന്ന് അവരോടാണ് ചോദിക്കേണ്ടിയിരുന്നതെന്നും
ദിലീപ് പറഞ്ഞു.
തന്റെ സുഹൃത്തുക്കളോടാണ് ദിലീപ് ഇത്തരത്തില്‍ പ്രതികരിച്ചത്.
കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ദിലീപ് ഇക്കാര്യത്തില്‍
പരസ്യപ്രതികരണത്തിന് തയാറായില്ല.